പൂവത്തുംചോല - ഒടിക്കുഴി റോഡ് പ്രതിഷേധം ഫലം കണ്ടു.




നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജലജീവൻ പൈപ്പ് ഇറക്കി; ജലജീവൻ പൈപ്പിടൽ തുടങ്ങി

കൂരാച്ചുണ്ട്: പഞ്ചായത്തിലെ പൂവത്തുംചോല - ഒടിക്കുഴി റോഡ് നവീകരണ പ്രവൃത്തിയുടെ മുന്നോടിയായി പാതയോരത്ത് ജലജീവൻ പൈപ്പിടുന്ന പ്രവൃത്തി ആരംഭിച്ചു. ജലജീവൻ പൈപ്പിടുന്നതിനു മുൻപ് റോഡ് റീടാറിങ് നടത്താനുള്ള നീക്കത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൈപ്പ് ഇറക്കി ഇന്നലെ പ്രവൃത്തി തുടങ്ങിയത്.

ജലജീവൻ പൈപ്പിടുന്ന പ്രവ്യത്തി പൂർത്തീകരിച്ച ശേഷമേ റോഡ് റീ ടാറിങ് പ്രവൃത്തി ആരംഭിക്കുകയുള്ളുവെന്നു അധികൃതർ ജനകീയ കമ്മിറ്റിക്ക് ഉറപ്പു നൽകി. പൈപ്പിടൽ ഉടൻ തീർത്ത് റോഡ് നവീകരണം ഉടൻ പൂർത്തീകരിക്കുമെന്നാണു നാട്ടുകാരുടെ പ്രതീക്ഷ.

✒️ജോബി മാത്യു 

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി