തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിലും സജീവമായി മുന്നണി നീക്കങ്ങൾ .
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
✒️ ജോൺസൺ പൂകമല
കൂരാച്ചുണ്ട്: അവിശ്വാസ പ്രമേയത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പുറത്തായ കൂരാച്ചുണ്ട് പഞ്ചായത്തിൽ പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ന ടക്കുന്ന യോഗത്തിൽ തെരഞ്ഞെടുക്കും.
തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ മുന്നണികളിൽ നീക്കങ്ങൾ സജീവമാണ്. കോൺഗ്രസും മുസ്ലിം ലീഗും ഇപ്പോൾ യുഡിഎഫ് സംവിധാനത്തിലാണുള്ളത്. യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മുസ്ലിം ലീഗ് സ്വതന്ത്രനായ ഒ.കെ. അമ്മദിനെയാണ് മത്സരിപ്പിക്കുന്നത്.
എന്നാൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കുന്നത് കേരള കോൺഗ്രസ് -എം പ്രതിനിധിയെ ആണെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രിവരെ തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്. ഇന്നലെയോഗവും ചേർന്നിരുന്നു. എൽഡിഎഫിൽ കേരള കോൺഗ്രസ് -എം-2, സിപി എം -2, സ്വതന്ത്രൻ - 1, യുഡിഎഫ് - കോൺഗ്രസ് -5, മുസ്ലിം ലീഗ് സ്വതന്ത്രൻ ഉൾപ്പെടെ രണ്ടും ആണ്. കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസി വിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഒരംഗം വിപ്പ് കൈപ്പറ്റാൻ വൈമുഖ്യം കാട്ടിയത് യുഡിഎഫിൽ ആശങ്ക ജനിപ്പിക്കുന്നതായും പറയുന്നുണ്ട്.
കോൺഗ്രസിൽ നിന്നും പുറത്തായ മുൻ പഞ്ചായത്ത് പ്രസി ഡൻ്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാണ്.
പ്രസിഡന്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഇന്നുതന്നെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കും.

Comments
Post a Comment