പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി പദ്ധതിയുടെ കനാലിൽ ചോർച്ച.



✒️ ജോബി മാത്യു 

ജലവിതരണം താൽക്കാലികമായി നിർത്തി

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ജലവിതരണം താൽക്കാലികമായി നിർത്തിവച്ചു. പെരുവണ്ണാമൂഴി ഡാമിൽ നിന്നു ഷട്ടറുകളിലൂടെ ജലം തുറന്നു വിടുന്ന പ്രധാന കനാലിന്റെ തുടക്കത്തിൽ നിന്നു 15 മീറ്ററോളം ദൂരം കഴിഞ്ഞാണ്  വൈകിട്ട് ചോർച്ച കണ്ടത്.

ഇടത്, വലതുകര കനാലു കൾ തുറന്നതോടെ 25 സെന്റി മീറ്റർ ഷട്ടർ തുറന്നിരുന്നതു നാമമാത്രമായി കുറച്ചു. ഇന്നലെ രാവിലെ തന്നെ അറ്റകുറ്റ പ്പണി ആരംഭിച്ചു. ഇന്ന് പ്രവ്യത്തി പൂർത്തീകരിച്ച് ജലം തുറന്നു വിടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധി കൃതർ അറിയിച്ചു. ചോർച്ച കണ്ടെത്തിയ ഭാഗങ്ങൾ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് അടിയന്തരമായി നടത്തുന്നത്. മുൻ വർഷങ്ങളിലും കനാലിന്റെ ഈ പ്രദേശത്ത് ചോർച്ച സംഭവിച്ചിരുന്നു.

കഴിഞ്ഞ 19ന് ആണ് പെരുവണ്ണാമൂഴിയിലെ പദ്ധതിയുടെ പ്രധാന കനാൽ തുറന്നത്. 22ന് ആണ് ഇടതുകര കനാൽ കൂടി തുറന്നതോടെ പ്രധാന കനാലിലേക്ക് ജല മൊഴുക്കിന്റെ അളവ് വർധിപ്പിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു