കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്




മനസ്സുതുറക്കാതെ എൽ.ഡി.എഫ്.

✒️നിസാം കക്കയം 

കൂരാച്ചുണ്ട് : മുസ്ലിംലീഗ് സ്വതന്ത്ര അംഗം നൽകിയ അവിശ്വാസത്തിൽ ഒപ്പിടുകയും വോട്ടെടുപ്പിൽ പങ്കെടുത്ത് പ്രസിഡന്റിനെ പുറത്താക്കാൻ ഒപ്പം നിന്നിരുന്നുവെങ്കിലും പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും പിന്തുണയ്ക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് എൽ.ഡി. എഫ്. നേതാക്കൾ മനസ്സുതുറന്നിട്ടില്ല. വെള്ളിയാഴ്ച കാണാമെന്നാണ് എൽ.ഡി.എഫ്. നേതാക്കളുടെ മറുപടി. പ്രസിഡന്റ് സ്ഥാനത്തെക്ക് എൽ.ഡി.എഫ്. സ്ഥാനാർഥിയും മത്സര രംഗത്തുണ്ടാകുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്. ബുധനാഴ്ചയ്ക്കുള്ളിൽ യോഗം ചേർന്ന് തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് എൽ.ഡി.എഫ്. കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

പതിമ്മൂന്നംഗ ഭരണസമിതിയിൽ കേരള കോൺഗ്രസിനും സി.പി.എമ്മിനും രണ്ടുവീതം അംഗങ്ങളാണുള്ളത്. സ്വതന്ത്രനായി ജയിച്ചയാളും കൂടിയാവുമ്പോൾ അഞ്ച് അംഗങ്ങൾ എൽ.ഡി.എഫ്. പക്ഷത്തുണ്ടാകും. കോൺഗ്രസിന്റെ അഞ്ചും മുസ്‌ലിംലീഗിൻ്റെ രണ്ടും കൂടി ചേർന്നാൽ ഭരണം യു.ഡി.എഫിന് നിലനിർത്താം. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ നിലപാടും നിർണായകമാകും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി