കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ്



 ഓ കെ അമ്മദിനെ  കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു.....

ആകെ 13 അംഗങ്ങൾ ഉള്ള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ

 08വോട്ടുകൾ നേടി വിജയിച്ച് പ്രസിഡൻറ് ആയി തിരഞ്ഞെടുത്തു

ഇടത് പക്ഷ പിന്തുണയോടെ മൽസരിച്ച മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരകടയെ 05നെതിരെ 08 വോട്ടുകൾ നേടി പരാജയപ്പെടുത്തി.

സ്വതന്ത്രനായി 
ജയിച്ച അരുൺ ജോസിൻ്റെ വോട്ട് യുഡിഎഫ് മുന്നണിക്ക്

കൂരാച്ചുണ്ട് കൃഷി ഓഫീസറാണ് വരണാധികാരി. വരണാധികാരിയുടെ സാന്നിധ്യത്തിൽ അല്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്ത് പുതിയപ്രസിഡന്റ്
 അധികാരമേൽക്കും.


കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞടുപ്പ് മുൻ പ്രസിഡൻ്റ് ഇടതു പാളയത്തിലെത്തി പ്രസിഡൻ്റാകാൻ മത്സരിച്ച് പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ ഒ.കെ. അമ്മത് പ്രസിഡന്റായി.

കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെയാണ് നടന്നത് മുസ്ലിം ലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ തുടർന്ന് മുൻ പ്രസിഡണ്ട് പോളി കാരക്കട രാജിവെച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പോളി കാരക്കട ഇടതു സ്വതന്ത്രനായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി ഒ.കെ. അമ്മദ് വിജയിക്കുകയായിരുന്നു. 13 അംഗഭരണസമിതിയിൽ 7 അംഗങ്ങളുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്. നാല അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത് മുൻ പ്രസിഡണ്ട് പോളി കാരക്കടയുടെ പിന്തുണയും എൽഡിഎഫിൽ ഉണ്ട്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക് എട്ട് വോട്ട് ലഭിച്ചു

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി