ഉദ്ഘാടനത്തിനൊരുങ്ങി: പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും





► 50 സെന്റ് ഭൂമിയിൽ കെട്ടിടം നിർമിച്ചത് 1.46 കോടി രൂപ ചെലവഴിച്ച്

✒️ജോബി മാത്യു 

 ചക്കിട്ടപാറ : പെരുവണ്ണാമുഴി ടൗണിൽ സേചന   വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറിയ 50 സെന്റ് ഭൂമിയിൽ നിർമിച്ച പൊലീസ് ‌സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച് 2ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും .1.46 ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത് 

മുൻപ് പെരുവണ്ണാമൂഴിയിൽ ജലസേചന വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ‌സ്റ്റേഷൻ ബിൽഡിങ് ശോച്യാവസ്ഥയിലായതിനാൽ കഴിഞ്ഞ 8 വർഷത്തോളമായി പന്തിരിക്കരയിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

പെരുവണ്ണാമുഴി ഡാം, കൃഷി വിജ്‌ഞാന കേന്ദ്രം, ഭാരതീയ സു ഗന്ധവിള ഗവേഷണ കേന്ദ്രം, പെരുവണ്ണാമൂഴി ചെറുകിട ജല വൈദ്യുത പദ്ധതി, പെരുവണ്ണാമൂഴി ടൂറിസ്‌റ്റ് കേന്ദ്രം, ഫോറസ്റ്റ് റേഞ്ച് ഓഫിസ്, കൂത്താളി ജില്ലാ കൃഷി ഫാം ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം ഈ സ്റ്റേഷൻ പരിധിയിലുണ്ട്. ടി.പി.രാമ കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു