പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മാവോയിസ്‌റ്റ് ഭീഷണി: ചുറ്റുമതിൽ ഉൾപ്പെടെ സുരക്ഷ ഒരുക്കിയില്ല




✒️ജോബി മാത്യു 

ചക്കിട്ടപാറ:  പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ചുറ്റുമതിൽ, മുറ്റം ഇന്റർലോക്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് രണ്ടാംഘട്ട പ്രവൃത്തികൾക്ക് 1.45 കോടി രൂപയുടെ എസ്‌റ്റിമേറ്റ് തയ്യാറാക്കി നൽകിയെങ്കിലും പ്രവൃത്തി നടന്നിട്ടില്ല.

ജില്ലയിൽ മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന പ്രധാന സ്‌റ്റേഷനിൽ ഒന്നാണ് ഈ സ്റ്റേഷനും. ‌സ്റ്റേഷൻ പരിധിയിലെ മുതുകാട് മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ തവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതാണ്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്നതിനാലും വനമേഖല ഉള്ളതു കൊണ്ടും മാവോയിസ്‌റ്റ് സം ഘത്തിനും സൗകര്യമാകുമെന്ന് റിപ്പോർട്ട് നിലവിലുള്ളതാണ്. ചുറ്റുമതിൽ പൂർത്തീകരിക്കാതെ സ്‌റ്റേഷൻ മാറ്റുമ്പോൾ കനത്ത സുരക്ഷാ പ്രശ്ന‌ത്തിന് കാരണമാകാൻ സാധ്യതയുണ്ട്. ‌സ്റ്റേഷൻ കെട്ടിടത്തിനു സമീപത്തെ ജലസേചന വകുപ്പ് ഭൂമിയിലെ മരങ്ങളും സുരക്ഷയ്ക്കും കെട്ടിടത്തിനു പ്രശ്ന‌മാകുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു