കൂട്ടുകാർക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രി, സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്
കൂട്ടുകാർക്കൊപ്പം യാത്ര തിരിച്ചത് ശനിയാഴ്ച രാത്രി, സന്തോഷത്തിന് മണിക്കൂറുകളുടെ മാത്രം ആയുസ്; താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ് മരിച്ച അമലിന്റെ ഓർമയിൽ കണ്ണീരണിഞ്ഞ് തോടന്നൂർ
വടകര: താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തോടന്നൂർ വരക്കൂൽ അമൽ (23) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ 22ന് രാത്രി 8മണിയോടെയാണ് വീട്ടിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര തിരിച്ചത്. ഒരു ദിവസത്തെ യാത്രയായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടത്തിൽപ്പെടുന്നത്.
പുലർച്ചെ ഒന്നരയോടെ ചുരത്തിന്റെ ഒമ്പതാം വളവിൽ മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അമൽ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു.
കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ്‌സ് സംഘമാണ് കൊക്കയിൽ നിന്നും അമലിനെ പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനായി ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അമൽ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അച്ഛൻ: രവി.
അമ്മ: സുമ.

Comments
Post a Comment