പേരാമ്പ്ര സമീപം കാറ് ബൈക്കിൽ ഇടിച്ചു ,പരിക്ക് പറ്റിയവരിൽ ചക്കിട്ടപാറ; പെരുവണ്ണാമൂഴി സ്വദേശിയും.




പേരാമ്പ്ര സമീപം കാറ് ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

പരിക്ക് പറ്റിയവരിൽ ചക്കിട്ടപാറ; പെരുവണ്ണാമൂഴി സ്വദേശിയും.

പേരാമ്പ്ര:   കൽപ്പത്തൂർ വായനശാലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പെരുവണ്ണാമൂഴി സ്വദേശി അശ്വിൻ, മാനന്തവാടി സ്വദേശി അഭിനന്ദ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ അഞ്ചരമണിയോടുകൂടിയാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്നും വരികയായിരുന്ന ബൈക്കിൽ കടിയങ്ങാട് ടർഫിൽ കളിയും കഴിഞ്ഞ് തിക്കോടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ വന്നിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.തെറ്റായ ദിശയിലൂടെ അമിത വേഗതയിൽ വന്ന കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്താണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പത്തടിയോളം താഴേക്ക് പതിച്ചു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു