പന്തിരിക്കരയിൽ കാട്ടുപന്നി കാറിൽ ഇടിച്ച് കാർ അപകടത്തിൽപെട്ടു.





പന്തിരിക്കര: പന്തിരിക്കര- പെരുവണ്ണാമൂഴി റോഡിൽ കാട്ടുപന്നി കാറിൽ ഇടിച്ച് കാർ അപകടത്തിൽപെട്ടു.   രാത്രി ഒരു മണിയോടെയാണ് അപകടം. പന്തിരിക്കര- പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര കോക്കാട് റോഡ് ജംഗ്ഷന് സമീപമമാണ് അപകടം ഉണ്ടായത്.

കടിയങ്ങാട് ഭാഗത്ത് നിന്നും പന്തിരിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പന്നി തത്ക്ഷണം ചവുകയും കാറിൻ്റെ മുൻ ഭാഗം തകർന്ന നിലയിലുമാണ് ഉള്ളത്.

കാറിലുണ്ടായിരുന്ന യുവാവ് പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. പെരുവണ്ണാമൂഴിയിൽ നിന്നും വനപാലകർ എത്തി പന്നിയെ നീക്കം ചെയ. ഈ ഭാഗങ്ങളിൽ പന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ രാത്രി കാലങ്ങളിൽ റോഡിലിറങ്ങുന്നത് യാത്രക്കാർക്ക് ഭിഷണിയാകുന്നുണ്ട്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി