കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്



കൂട്ടിയും കിഴിച്ചും മുന്നണികൾ

✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഹാളിൽ നടക്കും. കൂരാച്ചുണ്ട് കൃഷി ഓഫീസറാണ് വരണാധികാരി. ഫലപ്രഖ്യാപനത്തിനുശേഷം വരണാധികാരിയുടെ സാന്നിധ്യത്തിൽ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് പുതിയപ്രസിഡന്റ് അധികാരമേൽക്കും.

ജനുവരി 27-ന് മുസ്ലിംലീഗ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസത്തെത്തുടർന്നാണ് മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പുറത്തായത്.

കോൺഗ്രസ് അംഗമായിരുന്ന ഇദ്ദേഹം മുന്നണി ധാരണപ്രകാരം നാലുവർഷം കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ തയ്യാറാവാതിരുന്നതിനെത്തുടർന്നാണ് മുസ്‌ലിംലീഗ്, ഇടതുപക്ഷത്തിന്റെ സഹായത്തോടെ അവിശ്വാസത്തിന് നോട്ടീസുനൽകിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ധാരണപ്രകാരം കോൺഗ്രസ് അംഗങ്ങൾകൂടി അവിശ്വാസത്തിന് അനുകൂലമായി വോട്ടുചെയ്തിരുന്നു.

പതിമ്മൂന്നംഗ ഭരണസമിതിയിൽ സസ്പെൻഷനിലുള്ള പോളി കാരക്കടയെക്കൂടാ തെ തന്നെ അഞ്ചംഗങ്ങളുള്ള കോൺഗ്രസും, രണ്ടംഗങ്ങളുള്ള ലീഗും ചേർന്നാൽ ഏഴംഗങ്ങളുടെ പിന്തുണയോടെ

യു.ഡി.എഫിന് ഭരണം നില നിർത്താൻ പറ്റുന്ന സാഹചര്യമാണെങ്കിലും കഴിഞ്ഞദിവസം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ വിളിച്ച യോഗത്തിൽ രണ്ടംഗങ്ങൾ പങ്കെടുത്തിരുന്നില്ല. എന്നാൽ മുഴു വൻ അംഗങ്ങളും വിപ്പ് കൈ പറ്റിയതിനാലും, യു.ഡി.എഫ്. സ്ഥാനാർഥി ഒ.കെ. അമ്മദിന് വോട്ടുചെയ്യാനുള്ള നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ച സാഹചര്യമുള്ളതിനാലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങൾ പറയുന്നത്.

നാലംഗങ്ങളുള്ള എൽ.ഡി. എഫ്. നിലവിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്വന്തം സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യതകൾക്കൊപ്പം നേതൃത്വത്തോട് അതൃപ്തിയുള്ള കോൺഗ്രസ് അംഗങ്ങളിലൊരാളെയോ, സ്വതന്ത്രനായിട്ടു ള്ള അരുൺ ജോസിനെയോ പിന്തുണയ്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെവന്നാൽ കോൺഗ്രസ് അച്ചടക്കനടപടിയെടുത്ത മുൻപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയുടെ വോട്ടും ലഭിക്കുമെന്നാണ് എൽ.ഡി.എഫ്. കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇരുമുന്നണികളിലും പെടാതെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അരുൺ ജോസിൻ്റെ നിലപാടും ഏറെ നിർണായകമാണ്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി