വയലട റൂട്ടിൽ കെഎസ്ആർടിസി സർവീസ് മുടക്കുന്നു; യാത്രാദുരിതം രൂക്ഷം
തലയാട് : വയലട റൂട്ടിൽ
കെ.എസ്ആർടിസി സർവീസ് മുടക്കുന്നതും ട്രിപ്പുകൾ ഒഴിവാക്കുന്നതും കാരണം യാത്രാ പ്രതിസന്ധി രൂക്ഷമായി. ആദ്യം രണ്ട് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. പിന്നീട് അത് ഒന്നായി ചുരുങ്ങി. ദിവസം 4 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. റോഡ് നവീകരണം തുടങ്ങിയതോടെ ഏതാനും ദിവസം വയലട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതു മറയാക്കി കെഎ സ്ആർടിസി പിന്നീട് സർവീസ് നടത്താതെയായി. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും ജനപ്രതിനിധികൾ ഇടപെടുകയും ചെയ്തതോടെ രാവിലെ മാത്രം സർവീസ് നടത്താൻ തുടങ്ങി. ഇപ്പോൾ മൂന്ന് ട്രിപ് ഒഴിവാക്കിയിരിക്കുകയാണ്. അവധി ദിവസങ്ങളിൽ സർവീസ് പൂർണമായി നിർത്തുകയും ചെയ്യുന്നു.
സർവീസുകൾ നിർത്തിയതിനാൽ വിദ്യാർഥികളും സാധാരണ യാത്രക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മറ്റു യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാത്തതി നാൽ ഇവർക്കു വലിയ തുക മുടക്കി ഓട്ടോറിക്ഷ വിളിക്കേണ്ടി വരുന്നു. കെഎസ്ആർടിസിയുടെ നിലപാടിനെതിരെ ജനകീയപ്രക്ഷോഭത്തിനു ഒരുങ്ങുകയാണു നാട്ടുകാർ.
യാത്രാ പ്രതിസന്ധി പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് സിപി എമ്മിന്റെ നേതൃത്വത്തിൽ തോരാട് ചേർന്ന ജനകീയ കൺവൻഷൻ ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. കെ. പി.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ടി.ഉഷ, കെ.കെ.ബാബു കെ.പത്മനാഭൻ, എൻ.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment