മലയോര ഹൈവേ നിർമാണം തലയാട് റീച്ചിൽ തടസ്സമായി വൈദ്യുതി തൂണുകൾ
തലയാട് : മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തലയാട് റീച്ചിൽ തടസ്സമായ വൈദ്യുതത്തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. കെ എസ് ഇ ബി വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാത്തതാണു ടാറിങ് ജോലികൾ പൂർത്തിയാക്കാൻ തടസ്സമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാകാത്തത് ദുരിതമാണ്. കച്ചവടക്കാരും നാട്ടുകാരും പ്രയാസത്തിലാണ്. വേനൽ മഴ
പെയ്താൽ പ്രതിസന്ധി രൂക്ഷമാകും
മലയോര ഹൈവേയുടെ ഗുണം ലഭിക്കണമെങ്കിൽ റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ഡിവൈഎഫ്ഐ കാന്തലാട് മേഖലാ പ്രസിഡന്റ് കെ. എൽ.ചിത്രേഷ് ആവശ്യപ്പെട്ടു. നിർമാണ പ്രവൃത്തികൾ വൈകുന്നത് കാരണം പൊടിശല്യവും ഗതാഗതക്കുരുക്കും രൂക്ഷമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരും വലയുന്നു.

Comments
Post a Comment