ജനപ്രതിനിധിയായി 34 വർഷം 'ഒ.കെ.'



✒️നിസാം കക്കയം 

കൂരാച്ചുണ്ട്: മുപ്പത്തിനാലുവർഷം
ഗ്രാമപ്പഞ്ചായത്തംഗമായ പരിചയസമ്പത്തിൻ്റെ കരുത്തിലാണ് കൂരാച്ചുണ്ട് പഞ്ചായത്ത് ഒൻപതാം വാർഡിൽ യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ച ഒ.കെ. അമ്മദ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുടർച്ചയായി 25 വർഷം ഗ്രാമപ്പഞ്ചായത്തംഗമായിരുന്നതിനെത്തുടർc സംസ്ഥാനസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.

മൂന്നിൽ കൂടുതൽ തവണ മത്സരിച്ചവർക്ക് മുസ്ലിംലീഗ് സംസ്ഥാനനേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പ്രാദേശികനേതൃത്വത്തിന്റെ പിന്തുണയോടെ ഇത്തവണ അദ്ദേഹം യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്.മുസ്ലിംലീഗ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രവർത്തകസമിതി, ബാലുശ്ശേരി നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ, കൂരാച്ചുണ്ട് അത്തിയോടി മഹല്ല് പ്രസിഡൻ്റ്, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്ഥാനങ്ങൾ ഒ.കെ. നിർവഹിച്ചിട്ടുണ്ട്.

ജനങ്ങളോടൊപ്പം ജനപ്രതിനിധിയായി 34 വർഷത്തോളമായി പ്രവർത്തനരംഗത്തുള്ള ഒ.കെ. അമ്മദിനുള്ള അംഗീകാരമെന്ന നിലയിൽക്കൂടിയാണ് കോൺഗ്രസ് നേതൃത്വം പ്രസിഡൻ്റ് പദവി ഒ.കെ.യ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി