പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ മാർച്ച്‌ 2 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു

 

ചക്കിട്ടപാറ:  പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ മാർച്ച്‌ 2 ന് ബഹു:കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നു. 
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷത വഹിക്കും.

1987 ഏപ്രിൽ 23 നാണ് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.2016 മാർച്ച്‌ 21 ന് ഉപയോഗശുന്യമായ കെട്ടിടത്തിൽ നിന്ന് പന്തിരിക്കര വാടക കെട്ടിടത്തിലേക്ക് മാറിയത്.

ഇരിഗേഷൻ ഡിപ്പാർട്ട്മെന്റ് നൽകിയ 50 സെന്റ് സ്ഥലത്താണ് 1.5 കോടി രൂപ ചിലവഴിച്ച് കെട്ടിടം പണി പുർത്തീകരിച്ചത്.
പേരാമ്പ്ര എം  എൽ എ ടി പി രാമകൃഷ്ണൻ നിരന്തര പരിശ്രമത്തിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷൻ യാഥാർഥ്യമായത്.

പരിപാടിയിൽ ടി.പി രാമകൃഷ്‌ണൻ എം എൽ എ, ഷാഫി പറമ്പിൽ എം പി, എന്നിവർ മുഖ്യാഥിതിയാകും. 

ഉദ്ഘാടന അവലോകന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ കെ സുനിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സർക്കിൾ ഇൻസ്പെക്ടർ മനോജ്‌,സ്വാഗതസംഘം ട്രഷറർ ഇ.എം ശ്രീജിത്ത്  എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി