താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ 15 കാരൻ മരണത്തിന് കീഴടങ്ങി.




 താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങി.

ഇന്നലെ വൈകുന്നേരം താമരശ്ശേരി പഴയ ബസ് സ്റ്റാൻറിലെ ട്യൂഷൻ സെൻ്ററിന് സമീപത്തുവെച്ച് താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ ഏതാനും വിദ്യാർത്ഥികളും, എളേറ്റിൽ എം ജെ ഹയർ സെക്കന്റ്റെറി സ്‌കൂളിലെ വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷത്തിലാണ് എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി