കോഴിക്കോട് നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർഥിസംഘത്തിന് ഭക്ഷ്യവിഷബാധ



കോഴിക്കോട് നിന്ന് വിനോദയാത്രയ്ക്ക് പോയ ഭിന്നശേഷി വിദ്യാർഥിസംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേർ ആശുപത്രിയിൽ

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്.

മറൈൻ ഡ്രൈവിൽ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടിൽനിന്ന് നൽകിയ ചോറിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം. എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് താമരശ്ശേരി പൂനൂരിൽ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്പെഷ്യൽ സ്‌കൂളിലെ 50 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. രണ്ടുബസിലായാണ് സംഘം കൊച്ചിയിലെത്തിയത്.

വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്.

ഉച്ചഭക്ഷണത്തിനുശേഷം ഇവർ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവർ പറയുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു