ഓർമ്മക്കുറിപ്പ്


(ബിജു മോൻ)




✒️ കുഞ്ഞമ്മദ് കൂരാച്ചുണ്ട്

1990 .
വൈകുന്നേരം.. 4. 50

വട്ടച്ചിറയിൽ 
വയലടയിലേക്ക്
നടന്നു കയറുകയാണ് രണ്ട് കുഞ്ഞു മക്കൾ.
ജ്യേഷ്ടാനുജന്മാരുടെ രണ്ട് അരുമകൾ .
റെജി മോനും ബിജുമോനും 
പ്രായം പതിനൊന്ന് .
കളി ചിരിയും കളിവാക്കുകളുമായി
മല കയറുമ്പോൾ ചാറ്റൽ മഴ .
അവരുടെ നടത്തം വേഗം കൂടി
മല മുകളിൽ മഴ കട്ടിയായി പെയ്തു തുടങ്ങി .
ആകാശമിരുണ്ടു .
വീടണയാൻ വെറും നൂറ്റമ്പത് മീറ്റർ .
ഒരു ചെറുമലമടക്ക് .
മുകളിൽ നിന്നും മലവെള്ളം കുത്തിയിറങ്ങി .
അവരുടെ കുഞ്ഞിളം കാലുകൾ ഇടറി.

പിന്നെ ഉരുൾ .അവരുടെ ജീവനെ മഴ കൊണ്ട് പോയി .
മക്കളെ കാത്ത് വീട്ടുകാർ .
ഒടുവിൽ ആ ദുരന്തം അവരറിഞ്ഞു. പിന്നെ നാടാകെയും .കൂരാച്ചുണ്ട് മുഴുവൻ  വയലട കയറിയ ദിനം.

ആ കണ്ണീരോർമ്മയുടെ വഴിയിലാണ്
നമുക്ക് റോഡുണ്ടാവേണ്ടത് .
അവരുടെ ഓർമ്മയ്ക്ക്
നിത്യസ്മാരകം ..
ഓർമ്മകളിൽ 
അശ്രുപൂജ .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു