കക്കയം ഡാം സൈറ്റ് റോഡ്......... സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണം



✒️ ജോബി മാത്യു

കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിൻ്റെ 28 - മൈൽ കക്കയം ഡാം സൈറ്റ് റോഡ് നവീകരണത്തിന് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം ആവശ്യം ഉയരുന്നു. തലയാട് മുതൽ 28 മൈൽ വരെ മലയോര ഹൈയുടെ ഭാഗമായി നവീകരണം പുരോഗമിക്കുകയാണ്

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കയം കരിയാത്തും പാറ തോണിക്കടവ് മേഖലയിലേക്കുള്ള പ്രധാന പാതയാണിത്.

കക്കയം ജലവൈദ്യുതി ഉല്പാദന കേന്ദ്രത്തിലേക്കും ഡാമിലേക്കും എത്താനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിനു വീതി കുറഞ്ഞതും ഓവുചാൽ ഇല്ലാത്തതും സംരക്ഷണ ഭിത്തി പൂർത്തിയാകാത്തതും പ്രശ്നമാണ്. ടാറിങ് റോഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡ് തകർച്ചയിലാണ്

പാതയോരം കാട് നിറഞ്ഞതും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട് . 60 വർഷത്തിലേറെ പഴക്കമുള്ള റോഡിലെ പാലങ്ങളും കലുങ്കും കാലപ്പഴക്കത്തിൽ അപകട സ്‌ഥിതിയിലാണ്. വലിയ കയറ്റവും വളവും ഉള്ള മേഖലയിൽ റോഡരികിൽ സംരക്ഷണ ഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടില്ല.

ടൂറിസം സാധ്യതയും ജലവൈദ്യുതി ഉൽപാദന കേന്ദ്രത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് 28 - മൈൽ കക്കയം ഡാം സൈറ്റ് റോഡ് നവീകരണ പ്രവർത്തനത്തിനു സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എകരൂൽ- കക്കയം റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ ആൻഡ്രൂസ് കട്ടിക്കാന ആവശ്യപ്പെട്ടു

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി