സ്ഥലമുണ്ട്, പദ്ധതിയുണ്ട്... കൂരാച്ചുണ്ടിൽ എന്നുവരും ശ്മശാനം.......



(കൂരാച്ചുണ്ട് പഞ്ചായത്തിലെ പൊന്നുണ്ടമല വാതകശ്മശാന ഭൂമി ഇംപാക്ട് കേരള ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ഏപ്രിൽ മാസം സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

ഡിസംബർ അഞ്ചിന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും

✒️നിസാം കക്കയം 

കൂരാച്ചുണ്ട്: പൊതുശ്മശാനം നിർമിക്കുകയെന്ന ഉദ്ദേശ്യത്തോടെ വട്ടച്ചിറ പൊന്നുണ്ടമലയിൽ രണ്ടേക്കർ ഭൂമി അനുവദിച്ചി ട്ട് 40 വർഷം. വർഷങ്ങൾ പിന്നിട്ടിട്ടും ശ്മശാനം യാഥാർഥ്യമാവാത്തതിൽ സംയുക്ത സമരസമിതിയുടെയും, വിവിധ രാഷ്ട്രീയപ്പാർട്ടികളുടെയും നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നെങ്കിലും നടപടികളുണ്ടായിരുന്നില്ല.

പഞ്ചായത്തിൽ സ്ഥലലഭ്യത കുറഞ്ഞവരും വാടകയ്ക്ക് താമസിക്കുന്നവരുമാണ് മൃതദേഹ സംസ്ക്കാരത്തിനായി പ്രയാസപ്പെട്ടിരുന്നത്. 2017-ൽ ഡെങ്കിപ്പനി സമയത്ത് സ്ഥലമില്ലാത്തതിനാൽ വീടിൻ്റെ തറയും മറ്റും പൊളിച്ച് സംസ്കരിക്കേണ്ട സാഹചര്യം വരെയുണ്ടായിരുന്നു.
ശ്മശാനനിർമാണത്തിന് സർക്കാർ ആവശ്യമായ ഫണ്ടനുവദിക്കാത്തതും പഞ്ചായ ത്ത് ഫണ്ടിന്റെ അപര്യാപ്തതയുമാണ് പദ്ധ തിക്ക് തടസ്സമായത്. പൊതുശ്മശാനം നിർ മിക്കുന്നതിന് മുൻ പഞ്ചായത്ത് ഭരണസ മിതികളുടെ അപേക്ഷപ്രകാരം 2018-ൽ കളക്ടർ ലൈസൻസ് നൽകി സർക്കാർ ഉത്തരവായതാണ്. ഇതിനെതിരേ തദ്ദേശവാസികൾ നൽകിയ കേസിൽ 2021-ൽ പഞ്ചായത്തിനനുകൂലമായി ഹൈക്കോടതിവിധി ഉണ്ടായി. തുടർന്ന്, 2022 ജനുവരിയിൽ ശ്മശാനഭൂമിയിലെ 25 സെൻ്റ് ഭൂമി വാതക ശ്മശാനത്തിന് അളന്ന് തിരിച്ചിടുകയും പത്തുലക്ഷം രൂപ ഫണ്ട് വകയിരുത്തി വേലിനിർമിച്ച് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

ആധുനിക വാതകശ്മശാനം നിർമിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ 2023 നവംബറിൽ 2.50 കോടി രൂപയുടെ ഡി.പി. ആർ. തയ്യാറാക്കി അനുമതിക്കും ഫണ്ടിനുമായി ഇംപാക്ട് കേരള മുഖേന കിഫ്‌ബിക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി, ഇംപാക്ട് കേരള, യു.എൽ. സി.സി. ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.

ഡി.പി.ആറിൽ തിരുത്തൽവരുത്താനു ള്ള നിർദേശപ്രകാരം തിരുത്തിയ ഡി.പി. ആർ. കിഫ്ബിക്ക് സമർപ്പിക്കുകയും ചെയതായി ഇംപാക്ട് കേരളയുടെ ജനറൽമാനേജർ രേഖാമൂലം അറിയിച്ചതായി സമര സമിതി ഭാരവാഹികൾ പറഞ്ഞു.

സമരം ശക്തമാക്കും

പഞ്ചായത്ത് പതിനൊന്നാം വാർഡ് വട്ടച്ചിറ പൊന്നുണ്ടമലയിലെ നിർദിഷ്ട ശ്മശാനഭൂമിയിൽ ഹൈക്കോടതി വിധിപ്രകാരം വാതക പൊതുശ്മശാനം നിർമിക്കുന്നതിൽ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സമരം ശക്തമാക്കാൻ ജനകീയ സമരസമിതി. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണനടത്താൻ പൊതുശ്മശാനം സംയുക്ത ജനകീയ സമരസമിതി തീരുമാനിച്ചു.

ചെയർമാൻ കെ.ആർ. അശോകൻ അധ്യക്ഷതവഹിച്ചു. ഷിബു ജോർജ് കട്ടക്കൽ, ബാലകൃഷ്ണൻ കുറ്റ്യയാപുറ ത്ത്, ഗോപാലകൃഷ്ണൻ തോട്ടാനത്ത്, പ്രേ മൻ തൂങ്കുഴി, ദാമോദരൻ നടുക്കണ്ടിപറ മ്പിൽ, ശ്രീധരൻ കുന്നത്ത്, ശെൽവരാ ജ് കളത്തിനട, ഒ.ഡി. തോമസ് എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി