മലയോര ഹൈവേ നിർമാണം തടസ്സമായിനിന്ന ടൂറിസ്റ്റ് വിശ്രമകേന്ദ്രത്തിന്റെ മുറിച്ചുമാറ്റി.



✒️നിസാം കക്കയം 

 കൂരാച്ചുണ്ട്: തലയാടു മുതൽ 28-ാംമൈൽവരെയുള്ള മലയോര ഹൈവേ നിർമാണത്തിന് തടസ്സമായി നിന്നിരുന്ന ടൂറിസ്റ്റ് വിശ്രമകേന്ദ്രത്തിന്റെ ഭാഗം മുറിച്ചുമാറ്റി. ഹൈവേ നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ വശത്തിലൂടെയുള്ള കരിങ്കൽക്കെട്ട് കെട്ടിടത്തിന്റെ സമീപത്തുവെച്ച് മാസങ്ങളായി നിർത്തി വെച്ചിരിക്കുകയായിരുന്നു. തടസ്സമായി നിൽക്കുന്ന ഭാഗം മുറിച്ചുമാറ്റിയാൽ മാത്രമേ ഈ മേഖലയിൽ റോഡു നിർമാണം മുന്നോട്ടു പോകുകയുള്ളൂ.


കെട്ടിടത്തിന്റെ ഭാഗം മുറിച്ചു മാറ്റിത്തരണമെന്ന് ഹൈവേ നിർമാണം കരാറെടുത്തിരിക്കുന്ന കമ്പനി ബന്ധപ്പെട്ട ടൂറിസം അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നി ല്ല. തുടർശ്രമങ്ങളുടെ ഭാഗമായി ആവശ്യമായ ഭാഗം മുറിച്ചു മാറ്റാൻ ഹൈവേ അധികൃതർക്ക് സമ്മതം ലഭിച്ചതിനെത്തുടർന്നാണ് റോഡിൽനിന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ നിർമിച്ച പാസേജ് മുറിച്ചുമാറ്റിയത്. മലയോര ഹൈവേ നിർമാണത്തി ന് വിശ്രമകേന്ദ്രം തടസ്സം സൃഷ്ടിക്കുന്നത് സംബന്ധിച്ച് 'മാതൃഭൂമി' വാർത്തനൽകിയിരുന്നു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി