അമ്മച്ചിറകിൽ അവൻ വീണ്ടും...




 കനകച്ചിലങ്കയണിഞ്ഞു: ഉള്ളിൽ കനലെരിയുന്നു

✒️നിസാം കക്കയം 
      ജോബി മാത്യു 

 കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരനായ അഭിജിത്ത് ഇത്തവണയും കുച്ചിപ്പുഡിയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് പോകും.

    അഭിജിത്ത് ഓരോ ചുവടുവയ്ക്കുമ്പോഴും അമ്മ പ്രാർഥനയിലാണ്. ചുവടൊന്നു പിഴച്ചാൽ ജീവിതത്തിന്റെ താളം തെറ്റിക്കും. വാടകവീട്ടിൽ ദുരിതങ്ങളുടെ വിങ്ങലുകൾക്കിടയിൽ അവരുടെ ഏകപിടിവള്ളിയാണ് അഭിജിത്തിന്റെ കല. കൂരാച്ചുണ്ട് സെന്റ്തോമസ് എച്ച്എസ്സിലെ ഒൻപ താംക്ലാസ് വിദ്യാർഥിയായ പി.എസ്.അഭിജിത് എച്ച്എസ് കുച്ചിപ്പുഡിയിലാണ് ഒന്നാംസ്‌ഥാനം നേടിയ ത്. കൂരാച്ചുണ്ട് കണിയംപാറ പുതിയപറമ്പിൽ ബിന്ദുവിന്റെ മകനാണ് അഭിജിത്ത്. ഉണ്ടായിരുന്ന വീട് ചോർന്നൊലിച്ചു വീഴുമെന്ന ഘട്ടമെത്തിയതോടെ താഴെ പൂവത്തുംചോലയിലെ വാടക വീട്ടിലേക്കു മാറി.ബിന്ദു ഹോംനഴ്‌സായി ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴി യുന്നത്. തകർച്ചയിലായ വീട് പുതുക്കിപ്പണിയാൻ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ബിന്ദുവും അഭിജിത്തും.രണ്ട് ചേച്ചിമാരും ഒരു സഹോദരനുമാണ് അഭിജിത്തിന്.

     കഴിഞ്ഞതവണ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾകലോത്സവത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു. അഭിജിത്ത് അങ്കണവാടിയിൽ പഠിക്കുമ്പോഴാണ് അച്ഛൻ ഉപേക്ഷിച്ചുപോകുന്നത്. അന്നുമുതൽ അഭിജിത്തിന്റെയും സഹോദരങ്ങളുടെയും തണലായിനിന്നത് അമ്മ ബിന്ദുവാണ്. അവന്റെ സ്വപ്നത്തിന് പുറകെയാണ് അമ്മ ഇപ്പോൾ അവന്റെ കൈപിടിച്ചുനടക്കുന്നത്.

    അങ്കണവാടിയിൽ പഠിക്കുന്ന സമയം മുതൽത്തന്നെ നൃത്തത്തോട് അഭിജിത്തിന് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അങ്ങനെയാണ് കൂരാച്ചുണ്ടിലെ നടനശ്രീ ആർട്‌സ് അക്കാദമിയിൽ അഭിജിത്ത് നൃത്തപരിശീലനം ആരംഭിക്കുന്നത്. എന്നാൽ, ഇപ്പോൾ അഭിജിത്ത് പരിശീലനം നേടുന്ന അക്കാദമിയിലെ ടീച്ചറായ സാജിതയുടെ കഫേയിൽ ജോലിചെയ്യുകയാണ്. പ്ലസ്‌ടു കഴിഞ്ഞാൽ ഏതെങ്കിലും കോളേജിൽ നൃത്തപഠനത്തിന് പോകണമെന്നാണ് അഭിജിത്തിന്റെ ആഗ്രഹം. നൃത്തത്തോടൊപ്പം പഠനത്തിലും അഭിജിത്ത് മിക ച്ചപ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് അധ്യാപികയും അഭിമാനത്തോടെ പറയുന്നു.

    കുച്ചിപ്പുഡിക്കുപുറമേ വെള്ളിയാഴ്ച നാടോടിനൃത്തത്തിലും ശനിയാഴ്ച ഭരതനാട്യത്തിലും പങ്കെടുക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഭിജിത്തിന്റെ കുടുംബം വിജയങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി