കൂരാച്ചുണ്ടിൽ സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷം



✒️ജോൺസൺ പൂകമല

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂൾ പരിസരത്തും ടൗണിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനാ യ ശല്യം രൂക്ഷം. തെരു വുനായകൾ പെരുകി സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നതോടൊപ്പം വിദ്യാർഥികൾക്കു നേരെ ആക്രമണത്തിനും മുതിരുന്നു വെന്നുമാണ് പരാതി. ഇതുമൂലം വിദ്യാർഥികളിൽ ഭീതി ജനിപ്പിക്കുന്നുവെന്നും ആക്ഷേപമുണ്ട്. തിരക്കേറിയ ടൗണിലും തെരു വുനായകളുടെ ശല്യമുണ്ട്. ബസ് സ്റ്റാൻഡിലും സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും തെരുവുനായകൾ യാത്രക്കാർക്ക് ഭീഷണിയായി തീർന്നിട്ടുണ്ട്. അടുത്തകാലത്തായി ഒട്ടേറെ പേരെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തരമായി തെരുവ് നായകളെ ഉന്മൂലനം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാ ണ് ആവശ്യം ഉയരുന്നത്.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി