സീഡ് ബോൾ പരിശീലന ക്ലാസ് നടത്തി



✒️ ജോബി മാത്യു 

 കൂരാച്ചുണ്ട് : വിദ്യാർഥികളിൽ കാർഷിക രംഗത്തെ നൂതന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിൽ സീഡ് ബോൾ പരിശീലന ക്ലാസ് നടത്തി.

മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. പ്രതികൂല സാഹചര്യ ങ്ങളിലും നശിക്കാതെ ചകിരിയും  കളിമണ്ണും ചാണകവും ഉപയോഗിച്ച് വിത്തുകളെ സംരക്ഷിച്ച് വളർത്തുന്ന സംവിധാനമാണ് സീഡ് ബോൾ പദ്ധതി.

കൂരാച്ചുണ്ട് കൃഷി ഓഫിസർ എം.വിധു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ബിജു മാത്യു അധ്യക്ഷത വഹിച്ചു. നല്ലപാഠം കോഓർഡിനേറ്റർ മരിയ ജിൻസി, അധ്യാപകരായ ആഷ്ന കുരു വിള, ജ്യോതി വിനയൻ, വിദ്യാർഥി പ്രതിനിധികളായ മുഹമ്മദ് നിദാൻ, എയ്ഞ്ചൽ റോസ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി