പെരുവണ്ണാമൂഴി കടുവ സഫാരി പാർക്ക് ; ഡിപിആർ തയാറാക്കാൻ കൺസൽറ്റൻസി ആയി.



64 ലക്ഷം രൂപയുടെ കരാർ ജെയിൻ ആൻഡ് അസോഷ്യേറ്റ്സിന്

സഫാരി പാർക്കിൻ്റെ വിസ്‌തൃതി കുറഞ്ഞേക്കും

✒️ ജോബി മാത്യു 

ചക്കിട്ടപാറ: പേരാമ്പ്ര പ്ലാൻ്റെഷൻ കോർപറേഷനിൽ നിന്നു തിരിച്ചെടുത്ത ഭൂമിയിൽ കടുവ സഫാരി ഉൾപ്പെടെ ബയോളജിക്കൽ പാർക്ക് സ്‌ഥാപിക്കാനായി വിശദ പദ്ധതി രേഖ ( ഡി പി ആർ ) തയാറാക്കാൻ കൺസൽറ്റന്റിനെ ചുമതലപ്പെടുത്തി. ഡൽഹി ആസ്‌ഥാനമായുള്ള ജെയിൻ ആൻഡ് അസോഷ്യേറ്റ്സിന് 64 ലക്ഷം രൂപയുടെ കരാർ. 6 മാസത്തിനുള്ളിൽ ഡിപിആർ തയാറാക്കണം രാജ്യത്തെ വിവിധ നഗരങ്ങളിൽ മൃഗശാലകളും സഫാരി പാർക്കുകളും രൂപകൽപന ചെയ്ത് പരിചയമുള്ളവരാണ് ജെയിൻ ആൻഡ് അസോഷ്യേറ്റ്സ്. ചെന്നൈ അണ്ണ സുവോളജിക്കൽ പാർക്കിലെ 602 ഹെക്‌ടറുള്ള മൃഗശാല, ഭൂവനേശ്വർനന്ദൻകനാൻ പാർക്ക് മാസ്‌റ്റർ പ്ലാൻ, 302 ഹെക്ടറിലെ ഹൈദരാബാദ് സഫാരി പാർക്ക്, ഗുജറാത്ത് ഗീർ നാഷനൽ പാർക്ക് മസ്‌റ്റർ പ്ലാൻ എന്നിവ തയാറാക്കിയത് ഇവരാണ്.

പദ്ധതിയുടെ പഠനം നടത്താനായി നിയോഗിച്ച സ്പെഷൽ ഓഫീസറുടെ കരട് മാസ്‌റ്റർ പ്ലാൻ റിപ്പോർട്ടിന്റെ അടിസ്‌ഥാന ത്തിലാണ് കൺസൽറ്റൻറിനെ തീരുമാനിച്ചത്. ഇതിനായി ക്ഷണിച്ച ഇ-ടെൻഡറിൽ ഏറ്റവും കുറവ് പ്രതിഫലം ആവശ്യപ്പെട്ടൽ ജെയിൻ അസോഷ്യേറ്റ്സ് ആയിരുന്നു. ഊരാളുങ്കലും പൂനൈ ആസ്‌ഥാനമായുള്ള കമ്പനിയുമാ യിരുന്നു രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ.

120 ഹെക്‌ടർ ഭൂമിയാണ് സഫാരി പാർക്കിനായി കണ്ടെത്തിയത്. റവന്യൂ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെങ്കിലും കരട് റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകൾ പരിഗണിച്ച് വിസ്തുതി കുറയാനാണ് സാധ്യത.

ടൈഗർ സഫാരി പാർക്കിനായി ഉദ്ദേശിക്കുന്ന ഭൂമിയിലൂടെ ആനകളും മറ്റു വന്യ ജീവികളും പെരുവണ്ണാമൂഴി റിസർവോയറിലേക്ക് എത്താൻ ഉപയോഗിക്കുന്ന 2 സഞ്ചാരപഥങ്ങളുണ്ട്. നിർമാണ പ്രവർത്തനങ്ങൾ നടത്തി ഇതു തടസ്സപ്പെടുത്തിയാൽ അവ വഴി മാറി സഞ്ചരിക്കാനും കക്കയം പയ്യാനിക്കോട്ട ഭാഗങ്ങളിലെ മനുഷ്യവാസ മേഖലകളിലേക്ക് എത്താനും സാധ്യതയുള്ളതിനാൽ ആ പ്രദേശം ഒഴിവാക്കാനാണ് ശുപാർശ. ഏറ്റെടുത്ത ഭൂമിയുടെ കിഴക്കു ഭാഗത്ത് കശുമാവിൻതോട്ടത്തോടു ചേർന്നാണ് ഈ സഞ്ചാരപഥങ്ങൾ ആ പ്രദേശം ഒഴിവാക്കുമ്പോൾ വിസ്തൃതി അല്പം കുറയാനാണ് സാധ്യതയെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു

കേന്ദ്ര മൃഗശാലാ അതോറിറ്റി, നാഷനൽ വൈൽഡ് ലൈഫ് ബോർഡ്, ഫോറസ്‌റ്റ് കൺസർ വേഷൻ ആക്ട്, നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി എന്നിവയുടെ അന്നു മതിയോടെ 2 കടുവകളെ ഉൾപ്പെടെ സംരക്ഷിക്കുന്ന ബയോളജിക്കൽ പാർക്ക് സ്‌ഥാപിക്കാൻ സാധിക്കൂ. സുപ്രീം കോടതി പുതുതായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും പാലിക്കണം ഇക്കാര്യങ്ങളെല്ലാം കൺസൽറ്റൻസി വിശദമായി പഠിക്കും.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി