കൂരാച്ചുണ്ടിൽ സീബ്രാവരകളുമില്ല; പോലീസുമില്ല.



റോഡ് കുറുകെ കടക്കൽ സാഹസികം

✒️നിസാം കക്കയം 

കൂരാച്ചുണ്ട്: സീബ്രാവരകളുള്ള സ്ഥലത്തു പോലും കാൽനടയാത്രക്കാർ ഓടിരക്ഷപ്പെടേണ്ട അവസ്ഥയാണെങ്കിൽ ഇല്ലാത്തയിടത്തെ കാര്യം പറയണോ. കൂരാച്ചുണ്ട് അങ്ങാടിയിൽ വാഹനത്തിരക്ക് ഏറെയുള്ള പലയിടങ്ങളിലും സീബ്രാലൈനുകളുടെ അഭാവം ജനങ്ങളെ വലയ്ക്കുന്നു. അങ്ങാടിയിലെ പ്രധാന പാതകളിലൊന്നും സീബ്രാലൈനുകളില്ല. സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സ്ത്രീകളും വിദ്യാർഥികളുമാണ്.

കൂരാച്ചുണ്ടിലെ സ്കൂളുകൾക്ക് മുന്നിൽപ്പോലും സീബ്രാവരകളില്ല. കൂരാച്ചുണ്ടിലെ
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അങ്ങാടിയിലെ തിരക്കുപിടിച്ച റോഡുകൾക്ക് സമീപത്താണ്. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിനും ഹയർസെക്കൻഡറി സ്കൂളിനും മുന്നിൽ സീബ്രാലൈൻ ഇതുവരെ വരച്ചിട്ടില്ല. സെൻ്റ് തോമസ് യു.പി. സ്കൂളിനും എൽ.പി. സ്കൂളിനും മുന്നിൽ അപകടസാധ്യത മുന്നിൽകണ്ട് പൊതുപ്രവർത്തകർ വരച്ചിരുന്നു. ഇത് മാഞ്ഞിട്ട് ഒരുവർഷത്തിലേറെയായി.
കുട്ടികളുടെ സുരക്ഷയ്ക്കായി ചില ദിവസങ്ങ ളിൽമാത്രമാണ് പോലീസ് ഉണ്ടാവാറുള്ളത്. പ്രദേശത്തെ വ്യാപാരികളാണ് പോലീസില്ലാത്ത ദിവസങ്ങളിൽ കുട്ടികളെ സഹായിക്കുന്നത്. പൊതുമരാമത്ത് അധികൃതർ ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യം.

സ്കൂൾകുട്ടികൾ റോഡ് മുറിച്ചുകട ക്കുന്ന മേഖലകളിൽ സീബ്രാലൈൻ
വരയ്ക്കണമെന്നും സ്ഥിരം പോലീസ് സംവിധാനം റോഡുകളിൽ വേണമെന്നും സി. .പി.ഐ. കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷനായി.

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി