കൂരാച്ചുണ്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനെ ആദരിച്ചു


കൂരാച്ചുണ്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മൊയ്തീൻ മായൻകുന്നത്തിന് സിബി നെല്ലിക്കൽ ഉപഹാരം കൈമാറുന്നു

✒️ നിസാം കക്കയം 

കൂരാച്ചുണ്ട് : ദേശീയ പത്ര ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എം.മൊയ്തീൻ മായൻകുന്നത്തിനെ യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ഇരുപത് വർഷത്തിലധികമായി പത്ര ഏജന്റായും, ലേഖകനായും കൂരാച്ചുണ്ടിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് പൊട്ടുകുളത്തിൽ ഉദ്ഘാടനം ചെയ്തു. നാടകനടനും, സംവിധായകനും, എഴുത്ത്കാരനുമായ സിബി നെല്ലിക്കൽ ഉപഹാരം കൈമാറി. 

നന്മ ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ നൊച്ചാട്, പേരാമ്പ്ര മേഖല പ്രസിഡന്റ് രവി കൊഴക്കോടൻ,  ജോസ്ബിൻ കുര്യാക്കോസ്, ജാക്സ് കരിമ്പനക്കുഴി, ജെറിൻ കുര്യാക്കോസ്, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, ഗാൾഡിൻ കക്കയം എന്നിവർ സംസാരിച്ചു.


Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി