ചക്കിട്ടപാറ; പേരാമ്പ്ര എസ്റ്റേറ്റ് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം......





പേരാമ്പ്ര : പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും ജാഗ്രതാനിർദേശം നൽകി. റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾകണ്ടത്. കടുവയെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇ. ബൈജുനാഥ് പറഞ്ഞു. അതിരാവിലെ ജോലിക്കെത്തുന്നവരാണ് പേരാമ്പ്ര എസ്റ്റേറ്റിലുള്ളവർ. തൊഴിലാളികളും മറ്റു ഭാഗങ്ങളിലേക്ക് ജോലിക്ക് പോകുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിലും അറിയിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി