പുതുപുത്തനാണ് പെരുവണ്ണാമൂഴിയിലെ ഈ അപകടക്കുഴി
ചക്കിട്ടപാറ : പെരുവണ്ണാമൂഴി - ചെമ്പനാട റോഡിൽ അമ്പാട്ടു പടിയിൽ ദിവസങ്ങൾക്കു മുൻപ് നിർമിച്ച ഓവുചാൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയെന്നു പരാതി. റോഡ് നിരപ്പിൽ നിർമിച്ച ഓവുചാൽ സ്ലാബിട്ട് മൂടാൻ നടപടിയെടുക്കാത്തതാണു പ്രശ്നം സ്ലാബ് സ്‌ഥാപിക്കൽ പ്രവൃത്തി എസ്‌റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
സൈഡ് കൊടുക്കുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർ ക്കും ഇത് ഭീഷണിയാണ്. ഒട്ടേറെ വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. പൊതുമരാമത്ത് വകുപ്പ് കോടികൾ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്. ഈ ഓവുചാൽ നിർമാണം അശാസ്ത്രീയമാണെന്നു നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.
ഈ റോഡരികിൽ നിർമിച്ച ഓവുചാലിനു പലയിടങ്ങളിലും സ്റ്റാബ് സ്‌ഥാപിക്കാത്തത് അപകടക്കെണിയാണ്. അമ്പാട്ടുപടി മേഖലയിൽ റിഫ്ലക്‌ടർ രീതിയിൽ ഡിലീനേറ്റർസ് സ്‌ഥാപിക്കുമെന്നു. പാതയിൽ സ്റ്റഡ് വയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Comments
Post a Comment