കൂരാച്ചുണ്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങിയ കുരങ്ങൻമാർ ഓടിച്ചു : വയോധികന് പരിക്ക്



✍🏿 നിസാം കക്കയം

കൂരാച്ചുണ്ട് : കൃഷിയിടത്തിൽ ഇറങ്ങിയ കുരങ്ങ് കൂട്ടം ആക്രമിക്കാൻ ശ്രമിക്കുമ്പോൾ രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ വീണ് വായോധികന് സാരമായ പരിക്കേറ്റു. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡിലെ താന്നിയാംകുന്ന് പാലാഞ്ചേരി ദാമോദരൻ നമ്പ്യാർക്കാണ് (77) പരിക്കേറ്റത്. 

വ്യാഴായ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ  കൃഷിയിടത്തിലെ തെങ്ങിൻ മുകളിൽ നിന്ന് കരിക്ക് നശിപ്പിക്കുന്ന കുരങ്ങിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ദാമോദരൻ നമ്പ്യാർ പറഞ്ഞു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ  ഇദ്ദേഹത്തിന്റെ തലയ്ക്ക് ആണ് പരിക്കേറ്റിരിക്കുന്നത്.

ഈ മേഖലയിൽ ഏറെനാളായി കുരങ്ങിന്റെ ശല്യം ഉണ്ട്. ഇതിന് മുമ്പും പല തവണ കുരങ്ങിൻ കൂട്ടം ആക്രമിക്കാൻ വന്നിട്ടുണ്ടെന്ന് ദാമോദരൻ നമ്പ്യാരുടെ ഭാര്യ വനജ പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇവർക്കും കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.

പത്തോളം വരുന്ന കുരങ്ങുകൾ വീട്ടിനുള്ളിൽ കയറി ഉണ്ടാക്കുന്ന ശല്യത്തിന് പുറമെ കാർഷിക വിളകൾക്കും വലിയ നാശമാണ് ഉണ്ടാക്കുന്നത്. ചിലത് അക്രമകാരികളുമാകുന്നുണ്ട്. കുരങ്ങുകളെ കാട്ടിലേക്ക് തുരത്താനോ കൂട് സ്ഥാപിച്ച് പിടിക്കാനോ വനം വകുപ്പിൽ നിന്നു നടപടി ഉണ്ടാകുന്നിെല്ലെന്ന് ആക്ഷേപമുണ്ട്.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി