മുദ്രപ്പത്രത്തിന് ക്ഷാമം: ജനങ്ങൾ വലയുന്നു
✒️ ജോബി മാത്യു
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: മുദ്രപ്പത്രത്തിനു ക്ഷാമം നേരിടുന്നതിനാൽ ; പൊതുജനങ്ങൾ വലയുന്നതായി പരാതി. 50, 100, 1000, 10000, 25000രൂപയുടെ മുദ്രപ്പത്രങ്ങളാണ് ലഭിക്കാത്തത്.
കരാർ എഴുതുന്നതിനായി 200 രൂപയ്ക്ക് പകരം 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട സ്ഥിതിയാണ്. ഒരു മാസത്തോളമായി മുദ്രപ്പത്രത്തിനു വേണ്ടി ജനങ്ങൾ അധിക തുകയാണ് ചെലവഴിക്കുന്നത്.
ഇ സ്‌റ്റാംപ് പേപ്പർ ആക്കുന്നതിന്റെ ഭാഗമായി മുദ്രപ്പത്രം പ്രിൻ്റ് ചെയ്‌ത് എത്തിക്കുന്നത് സർക്കാർ നിയന്ത്രിച്ചതിന്റെ ഭാഗമാണ് ക്ഷാമം നേരിടുന്നതെന്ന് പറയുന്നു. വിദ്യാർഥികൾ അഡ്മിഷൻ, സ്കൂൾ സർട്ടിഫിക്കറ്റ്, അഫിഡവിറ്റ് എന്നിവയ്ക്ക് മുദ്രപ്പത്രം ലഭിക്കാതെ ദുരിതത്തിലാണ്. ഭവന നിർമാണ ധനസഹായം, ബാങ്ക് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് മുദ്രപ്പത്രത്തിനായി പൊതുജനങ്ങൾ നെട്ടോട്ടത്തിലാണ്

Comments
Post a Comment