ആരോഗ്യ സംരക്ഷണ സന്ദേശവുമായി കല്ലാനോട് സെന്റ് മേരീസ്
കൂരാച്ചുണ്ട്: മായം ചേർന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ച് വിവിധ ജീവിതശൈലി രോഗങ്ങളുടെ പി ടിയിലാകുന്ന ആധുനിക തലമുറ യ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ വി ദ്യാർഥികൾ. മനോരമ നല്ലപാഠ ത്തിന്റെ ഭാഗമായാണു വിദ്യാർഥി കൾ മുൻകാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷികോപകരണങ്ങളും ക ഷി രീതികളും തേടി യാത്ര നട ത്തിയത്.
ബാലുശ്ശേരിയിലെ സ്വയം സം രംഭ കേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമിക്കുന്നത് വിദ്യാർഥികൾ നേരിൽക്കണ്ടു. പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപ | യോഗിച്ചിരുന്ന പത്തായവും കുമ്മിട്ടിപ്പീടികയും സഞ്ചരിക്കാനും ചരക്കുനീക്കത്തിനുമായി ഉപ യോഗിച്ചിരുന്ന കാളവണ്ടിയും ക ട്ടികൾ അമ്പരപ്പോടെയാണു നേ ക്കിക്കണ്ടത്. ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യം ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ക്ലാസെ ടുത്തു. ചെറുധാന്യങ്ങളുടെ പ്രദർശനവും നടത്തി. നല്ലപാഠം കോഓർഡിനേറ്റർമാരായ എൻ. വി.അക്ഷയ്, ഐഷ ഇ.നജ്‌മ, അധ്യാപകരായ പ്രിയ ജയിംസ്, ടാൻസി ജോസഫ് എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment