പഞ്ചായത്ത് വാർഡ് വിഭജനം; കൂരാച്ചുണ്ടിൽ പരാതിയുമായി എൽഡിഎഫ്



✒️ജോബി മാത്യു 

കൂരാച്ചുണ്ട് :  പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് പട്ടിക രാഷ്ട്രീയപ്രേരിതമായും ഏകപ ക്ഷീയമായും തയാറാക്കിയതാ ണെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഡീലിമിറ്റേഷൻ കമ്മിഷന്റെ മാനദണ്ഡം പാലിക്കാതെ അശാസ്ത്രീയമായാണ് കരട് പട്ടിക തയാറാക്കിയത്. കരട് പട്ടികയ്ക്ക് എതിരെ ഡീലിമിറ്റേഷൻ കമ്മിഷന് അപ്പീൽ നൽകാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത വഹിച്ചു. വി.ജെ.സണ്ണി, കെ.ജി.അരുൺ, ജോസഫ് വെട്ടുകല്ലേൽ, ഒ.ഡി.തോമസ്, എ.കെ.പ്രേമൻ, കെ.ജെ.തോമ സ്, എൻ.കെ.കുഞ്ഞമ്മദ്, ബേബി പൂവത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി