കക്കയത്ത് പെൻസ്റ്റോക്ക് പൈപ്പ് പരിശോധനയ്ക്ക് ജീവനക്കാരില്ലാത്തതിൽ ആശങ്ക



✒️ നിസാം കക്കയം

കക്കയം: കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെൻ സ്റ്റോക്ക് പൈപ്പ് ദിവസേന പരിശോധിക്കുന്ന കരാർ ജീവനക്കാരെ ഒഴിവാക്കിയത് ഒരുവർഷമായിട്ടും പുനഃപരിശോധിക്കാത്ത തിൽ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു. കക്കയം ബി.വി.സി. വാൽവ് ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പ് പരിശോധിക്കുന്ന ജോലി യിലുണ്ടായിരുന്ന രണ്ടുപേരെയാണ് മറ്റുജോലിയിലേക്ക് മാറ്റിനിയമിച്ചിരിക്കുന്നത്.

ചെലവുകുറയ്ക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ പറയുന്നു. സ്ഥിരംജീവനക്കാരായ അസിസ്റ്റന്റ് എൻജിനിയർ, സബ് എൻജിനിയർ ഉൾപ്പെടെയുള്ള വർ ആഴ്ചയിലൊരിക്കൽ പെൻ സ്റ്റോക്ക് പൈപ്പ് മേഖല സന്ദർശിക്കാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും കൃത്യമായ ഇടവേള കളിൽ പരിശോധന നടക്കാറില്ല.

മാത്രമല്ല, ഇത്രയും ജീവനക്കാർ അവിടെ സന്ദർശിക്കുന്നതിൻ്റെ ചെലവുപോലും രണ്ടുജീവനക്കാരെ നിയമിക്കുമ്പോൾ ആകുന്നില്ലെന്ന അഭിപ്രായവുമുയരുന്നുണ്ട്.

പെൻസ്റ്റോക്ക് പൈപ്പിലൂടെയാണ് കക്കയത്തെ പവർഹൗസിലേക്ക് വൈദ്യുതി ഉത്പാദനത്തിനായി വെള്ളമെത്തിക്കുന്നത്. ഒന്നാംഘട്ട പദ്ധതിയുടെ പൈപ്പിന് 50 വർഷത്തിലധികവും രണ്ടാംഘട്ട പദ്ധതി പൈപ്പിന് 18 വർഷത്തിലധികവും കാലപ്പ ഴക്കമുണ്ട്.
പൈപ്പ് കൂട്ടിയോജിപ്പിച്ചിരിക്കുന്ന ഭാഗങ്ങളിൽ പലപ്പോഴും ചോർച്ച സംഭവിക്കാറുണ്ട്. മലയിടിച്ചിൽപോലുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യതയുള്ള പ്രദേശമായതിനാൽ ദിവസേന പൈപ്പ് പരിശോധന അനിവാര്യമാണെന്നാണ് നാട്ടുകാരാവശ്യ പ്പെടുന്നത്.

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കയം വനമേഖല മാവോവാദി ഭീഷണിയുള്ള പ്രദേശമാണെന്നതും ആശങ്ക വർധിപ്പിക്കുകയാണ്.

പെൻസ്റ്റോക്ക് പരിശോധന പുനഃസ്ഥാപിക്കണം

പെൻസ്റ്റോക്ക് പരിശോധന പുനഃസ്ഥാപിച്ച് പ്രദേശവാ സികളുടെ സുരക്ഷിതത്വം ഉറ പ്പുവരുത്തണമെന്ന് ഇലക്ട്രി സിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്‌സ് അസോസിയേ ഷൻ (സി.ഐ.ടി.യു.) കക്കയം ജനറേഷൻ ഡിവിഷൻ സമ്മേ ളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു. കെ.എസ്.ഇ.ബി. മാനേ ജ്മെന്റ് വെട്ടിക്കുറച്ച ഹിൽട്രാക്ക് അലവൻസ് ജനറേഷൻ മേഖല യിലെ മുഴുവൻ തൊഴിലാളികൾ ക്കും ലഭ്യമാക്കണമെന്നും, കരാർ തൊഴിലാളികൾക്ക് വേതനവർ ധന നടത്തണമെന്നും സമ്മേള നം ആവശ്യപ്പെട്ടു.

യൂണിയൻ സംസ്ഥാന ജന റൽസെക്രട്ടറി കെ.സി. സിബു ഉദ്ഘാടനം ചെയ്തു. എം.എൽരോഹിത്ത് അധ്യക്ഷനായി. കെ.എസ്.ഇ.ബി. വർക്കേഴ്‌സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ഉദയകുമാർ, സനൽ കുമാർ, യൂണിയൻ ജില്ലാസെ ക്രട്ടറി സി.എം. ഗോപകുമാർ, ജില്ലാപ്രസിഡൻ്റ് പി.കെ. പ്രമോദ്, കെ.കെ. സുരൻ, പ്രജിത്ത് രാജഗിരി, എ.പി. മിഥുൻ, ജിത്ത് രാജ്, പ്രവീൺ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രജിത്ത് രാ ജഗിരി (സെക്ര.), എം.എൽ. രോ ഹിത്ത് (പ്രസി.).

Comments

Popular posts from this blog

വീണ്ടും ലഹരി ജീവനെടുത്തു ഈങ്ങാപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

നിര്യാതയായി

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി