പേരാമ്പ്രയിൽ വാഹനത്തിന് സ്വന്തമായി നമ്പറിട്ട് 4 വർഷം ഓടിച്ചയാൾ അറസ്‌റ്റിൽ
നമ്പറിന്റെ യഥാർഥ ഉടമ പിഴയടക്കേണ്ടിവന്നത് 20000 രൂപയോളം
പേരാമ്പ്ര :സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് 4 വർഷ ത്തോളം ഓടിച്ച ആവള സ്വദേശി പിടിയിൽ വാഹനത്തിന് റജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് 4 വർഷമായി അധികാരികളെ കബളിപ്പിച്ച് വാഹനവുമായി നടന്ന ആവള എടപ്പോത്തിൽ മീത്തൽ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്.
4 വർഷം മുൻപ് സുസുക്കിയുടെ ഇരുചക്ര വാഹനം വാങ്ങിയ ലിമേഷ് റജിസ്ട്രേഷൻ നടത്താതെ തന്റെ പഴയ വാഹനത്തിന്റെ നമ്പറുമായി സാമ്യമുള്ള 56 9305 നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു. പല തവണ ട്രാഫിക് നിയമലംഘനം നടത്തിയതിന് ഈ നമ്പറിലേക്ക് പിഴയും വന്നു. എന്നാൽ നമ്പറിന്റെ യഥാർഥ ഉടമസ്‌ഥനായ പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കാണ് മോട്ടർ വാഹന വകുപ്പിന്റെ ചലാൻ ലഭിച്ചിരുന്നത്.
സ്ഥിരമായി പേരാമ്പ്ര ഭാഗത്ത് നിന്നുള്ള ക്യാമറയിൽ നിന്നുമുള്ള ഫോട്ടോയുമായി ഏതാണ്ട് 20,000 രൂപയോളം പിഴ അടച്ച പാലക്കാട് സ്വദേശി പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ പിടികൂടാൻ കാരണം.
പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു

Comments
Post a Comment