കോഴിക്കോട് കൂമ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഒരു മരണം 15ഓളം പേർക്ക് പരുക്ക്
15ഓളം പേർക്ക് പരുക്ക്
പിക്കപ്പ് പൂർണ്ണമായി തകർന്നു
കൂടരഞ്ഞി : കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അതിഥി തൊഴിലാളികളുമായി കക്കാടംപൊയിലിൽ നിന്ന് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാൾ മരിച്ചിട്ടുണ്ടെന്നും 15 ഓളം പേർക്ക് പരുക്കേറ്റതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴ് മണിക്കാണ് അപകടമുണ്ടായത്.
കോൺക്രീറ്റ് പണിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് മാർഗം കുടരഞ്ഞി സെന്റ് ജോസഫ് ഹോസ്പ്‌പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി.
റോഡിൽ നിന്ന് താഴ്ചയിലേക്ക് വീണ പിക്കപ്പ് വാൻ പൂർണമായും തകർന്നിട്ടുണ്ട്. ഏറെ പ്രയാസപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തതെന്നും പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. മേലേ കൂമ്പാറയിലാണ് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്‌സും സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് മാർഗം കുടരഞ്ഞി സെൻറ് ജോസഫ് ഹോസ്പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി.
.


Comments
Post a Comment