ചക്കിട്ടപാറ പഞ്ചായത്തിലെ 15 വാർഡുകൾ 16 വാർഡുകളായി. താഴത്തുവയൽ പുതിയ വാർഡ്.
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിലെ
നിലവിലെ 15 വാർഡുകൾ കരട് വിജ്ഞാപനത്തിൽ 16 വാർഡുകളായി മാറി. 15, 7, 12 വാർഡുകളിൽ നിന്നും പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ താഴത്തുവയൽ 16-ാം വാർഡ് രൂപീകരിച്ചത്. എല്ലാ വാർഡുകളിലും മാറ്റം സംഭവിച്ചു. 10, 11 വാർഡുകളുടെ അതിർത്തിയിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ല.
മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് പരാതി
ചക്കിട്ടപാറ: മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമാ യാണ് നിലവിലെ വാർഡുകളും പുതിയ വാർഡും രൂപീകരിച്ചതെ ന്ന് പരാതി. പുതിയ ഒരു വാർഡി ന്റെ തുടക്കവും അവസാനവും കി ലോമീറ്ററുകൾ വ്യത്യാസത്തിലാ ണെന്ന് പ്രധാനമായും ഉന്നയി ക്കുന്ന ആക്ഷേപം.
പുതിയ 16-ാം വാർഡിന്റെ തുടക്കം എസ്‌റ്റേറ്റ് മുക്കിൽ നിന്നും ഒരു മേഖല അവസാനിക്കുന്നത് കുളത്തുംതറയിലും, മറ്റൊരു പ്രദേശം തലച്ചിറയിലും ആണ്. പേരാമ്പ്ര എസ്‌റ്റേറ്റ് ഉൾപ്പെടുന്ന 8-ാം വാർഡിൽ സൂചിപ്പിച്ചിട്ടുള്ള 1426 ജനസംഖ്യ നിലവിൽ ഇല്ലെന്നും പരാതി ഉണ്ട്.

Comments
Post a Comment