കൂരാച്ചുണ്ട്പഞ്ചായത്തിൽ നിലവിലുള്ള 13 വാർഡുകൾ 14 ആയി വർധിക്കും. പനോംവയൽ പുതിയ വാർഡ്



✍🏻 ജോബി മാത്യു

കൂരാച്ചുണ്ട്. പഞ്ചായത്തിൽ നിലവിലുള്ള 13 വാർഡുകൾ 14 ആയി 
വർധിക്കും. 2,3വാർഡുകളിലെ മേഖലകൾ ഉൾപ്പെടുത്തി പനോംവയൽ വാർഡ് രൂപീകരിച്ചു. കൂരാച്ചുണ്ട് ബാലുശ്ശേരി റോഡ് ജംക്‌ഷൻ മുതൽ പൊലീസ് സ്‌റ്റേഷൻ, കാളങ്ങാലി ജംക്ഷൻ മുതൽ ചെമ്പോട്ടി മുക്ക്, ബാലുശ്ശേരി റോഡ് ജംക്ഷൻ മുതൽ കൈതക്കൊല്ലി പാലം, കൈതക്കൊല്ലി പാലം മുതൽ മൂന്നാംമുക്ക്- പുളിവയൽ തോട്, പുളിവയൽ ശങ്കരവയൽ റോഡ്, ശങ്കരവയൽ - പൊട്ടുകുളത്തിൽ താഴെ റോഡാണ് പുതിയ പനോംവയൽ വാർഡിന്റെ അതിർത്തിയായി നിശ്ചയിച്ചിരി ക്കുന്നത്. 13 വാർഡുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിലെ ഓത്തിൽ 13-ാം വാർഡ് ഒന്നാം വാർഡായി മാറി. ഇപ്പോഴത്തെ 4-ാം വാർഡ് കക്കയം 6-ാം വാർഡായി മാറ്റി. 13-ാം വാർഡിന്റെ പേര് കൂരാച്ചുണ്ട് ആണ്. കാറ്റുള്ളമല 14-ാം വാർഡായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വാർഡിൽ 396 മുതൽ 490 വരെ കുടുംബങ്ങളും, ശരാശരി 1216 ജനസംഖ്യാനുപാതത്തിൽ ഉൾപ്പെടുത്തിയത്. കരട് നിർദേശത്തിന്റെ മാപ്പ് ലഭ്യമാകാത്തതിനാൽ രാഷ്ട്രീയ പാർട്ടികൾ കരട് നിർദേശത്തെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു