കക്കയം ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങി.




കക്കയത്ത് വീണ്ടും കാട്ടുപോത്ത്

✍🏻 ജോബി മാത്യു

കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിൽ ഏഴാം പാലത്തിനടുത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത് ഇറങ്ങി. സ്കറിയ മണ്ണനാൽ, രാമചന്ദ്രൻ കുന്നുംപുറത്ത്, സജി കൊച്ചുപുരയ്ക്കൽ, ജോൺസൺ കക്കയം എന്നിവരുടെ വീടിനു സമീപത്തെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപോത്ത് ഇറങ്ങിയത്.

കഴിഞ്ഞ മാർച്ച് 5ന് കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടു പോത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൃഷിയിടത്തിൽനിന്ന് 500 മീറ്റർ ദൂരത്തിലാണിത്. അക്രമകാരിയായ കാട്ടുപോത്തിനെ പിടികൂടുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിരുന്നില്ല. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കണമെന്നും ആർആർടി സംഘത്തെ മേഖലയിൽ നിയോഗിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു