കൂരാച്ചുണ്ട് ഓഞ്ഞിൽ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷം



✍🏻ജോൺസൺ പൂകമല

കൂരാച്ചുണ്ട്: പഞ്ചായത്ത് ഒന്നാംവാർഡ് ഓഞ്ഞിൽ, പുളിവയൽ മേഖലകളിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം. ഓഞ്ഞിലിലെ കർഷകരായ കാരക്കട ജോസ്, ഇല്ലിക്കൽ ജോർജ്, വലിയാനം കണ്ടത്തിൽ ഏലിയാമ്മ എന്നിവ രുടെ നിരവധി ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.


കൂരാച്ചുണ്ട് ഓഞ്ഞിലിലെ കാരക്കട ജോസിന്റെ ചേമ്പ് കൃഷി കാട്ടുപന്നി നശിപ്പിച്ച നിലയിൽ.)

 കാലങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമായി കർഷകർ ദുരിതത്തിലായിട്ടും കൂരാച്ചുണ്ട് പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാൻ കർഷകർക്ക് തോക്കിന് ലൈസൻസ് ലഭ്യമായിട്ടില്ല. ആവശ്യഘട്ടങ്ങളിൽ ഷൂട്ടർമാരെ സമീപ പഞ്ചായത്തുകളിൽ നിന്നും എത്തിക്കുകയാണ് പതിവ്. കാട്ടുപന്നികൾ പെരുകിയതോടെ കർഷകർ വൻതുക ചെലവഴിച്ച് ചെയ്യുന്ന കൃഷിയാണ് നശിപ്പിക്കപ്പെടുന്നത്. പലരും കൃഷി പാ ടെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണുള്ളത്. കാലാവസ്ഥാവ്യതിയാനവും വന്യമൃഗ ശല്യവും മൂലം കൃഷി ഏറെ പ്രതിസന്ധിയിലാണെന്നാണ് കർഷകർ പറയുന്നത്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു