തലയാട് നിവാസികളും കക്കയം, കരിയാത്തുംപാറ, വയലട എന്നീ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികളും യാത്രാദുരിതത്തിൽ
✍🏻 നിസാം കക്കയം
തലയാട്: മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലായതിനാൽ യാത്രാദുരിതം അനുഭവിക്കുകയാണ് തലയാട് മലയോര. നിവാസികൾ. കക്കയം വനമേഖലയോടു ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായി മഴപെയ്തു തുടങ്ങിയതോടെ റോഡാകെ ചെളിക്കുണ്ടായിമാറി.
തലയാട് താഴെയങ്ങാടിയിലുള്ള പാലത്തിന്റെ പ്രധാനപ്രവൃത്തികൾ എങ്ങുമെത്തിയില്ല. മഴ ശക്തമായതോടെ വലിയതോതിലുള്ള കുത്തൊഴുക്ക് തുടങ്ങിയിട്ടുണ്ട്. റോഡ് താഴ്ത്തുന്നതിന്റെ ഭാഗമായി പലസ്ഥലങ്ങളിലും പൊളിച്ചിട്ടിരിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും മണ്ണ് കൂട്ടിയിട്ട നിലയിലുമാണ്. മഴക്കാലത്തിനു മുൻപേ പണികൾ പൂർത്തിയാക്കുമെന്നായിരുന്നു റോഡ് പണി ആരംഭിച്ചപ്പോഴുണ്ടായ പ്രഖ്യാപനം.
പടിക്കൽ വയൽ മുതൽ 28- ാംമൈൽ വരെ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് 47 കോടി രൂപയുടെ പ്രവൃത്തികൾ നടക്കുന്നത്. മഴക്കാലമായാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള ഈ പ്രദേശത്തെ റോഡിൻറെ നിർമാണ പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ എത്രയുംവേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട എന്നീ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് നൂറുകണക്കിനു വാഹനങ്ങളും സഞ്ചാരികളും കടന്നുപോകുന്ന പ്രധാനറോഡാണ് ചെളിക്കുണ്ടായി മാറിയത്


Comments
Post a Comment