ചക്കിട്ടപാറ ; മുതുകാട് ഇറങ്ങിയ പുലിക്കായി ക്യാമറ ട്രാപ്



 മുതുകാട്  ഇറങ്ങിയ പുലിയെ പിടികൂടുന്നതിന് കൂട് വയ്ക്കാൻ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു

✍🏻ജോബി മാത്യു 

 ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ  വാർഡ് 6-ലെ മുതുകാട് സീതപാറയിൽ പുലി സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയുംനേതൃത്വത്തിൽ നടപടികൾ ശക്തമാക്കി.

(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് താമരശ്ശേരി ആർആർടി, പെരുവണ്ണാമുഴി ഫോറസ്‌റ്റ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരുടെ നേതൃതത്തിൽ സീതപ്പാറയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ)


പുലി ഭീതിയിൽ ജനം ആശങ്കയിലാണെന്നു മനോരമ ഇന്നലെവാർത്ത നൽകിയതിനെ
 തുടർന്നാണ് അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ടത്.

   ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്‌ഥർ, പ്രദേശവാസി കൾ എന്നിവരുടെ യോഗം മുതുകാട് കലക്ടീവ് ഫാം ജിയുപി സ്‌കൂളിൽ ചേർന്നു. പുലി ഇറങ്ങാൻ സാധ്യതയുള്ള മേഖലയിലെ 3 സ്‌ഥലങ്ങളിൽ ക്യാമറ ട്രാപ് സ്ഥാപിച്ചു. പുലിയെ പിടികൂടാൻ കൂട് വയ്ക്കുന്ന നടപടിക്രമങ്ങളുടെ ഭാഗമായി പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു.

പുലി സാന്നിധ്യത്തെ സംബന്ധിച്ച് പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ എൻ.കെ. പ്രബീഷ് വിശദ റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് നൽകി.

പ്രാദേശിക വിശദ റിപോർട്ട് ഡിഎഫയ്ക്ക് നൽകി അനുമതി ലഭിക്കുന്നതിന് അനുസരിച്ച് കൂട് സ്‌ഥാപിക്കാൻ തീരുമാനിച്ചു. സീതപ്പാറ പ്രദേശത്ത് 10 തെരുവുവിളക്കുകൾ രണ്ട് ദിവസത്തിനകം സ്ഥാപിക്കും. ഇന്നലെ താമരശ്ശേരി ആർആർടി സംഘം, പെരുവണ്ണാമു പെരുവണ്ണാമുഴി ഫോറസ്റ്റ് ഉദ്യോഗസ്‌ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.

(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറ പ്രദേശത്ത് പുലി ഇറ ങ്ങിയതിനെ തുടർന്ന് ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്‌ഥർ, പ്രദേശവാസികൾ എന്നിവരുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പ്രസംഗിക്കുന്നു)


യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. മെംബർമാരായ ബിന്ദു വൽസൻ, ആലീസ് പുതിയേടത്ത്, പെരുവണ്ണാമുഴി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ.കെ. പ്രബീഷ്, ഫോറസ്‌റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സത്യൻ, റേഞ്ച് ഓഫിസർ ഇ.കെ.ജിഷ, പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ഇ.ബൈജുaനാഥ്, ആർആർടി ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ കെ.ഷാജീ വ്, വിഎസ്എസ് പ്രസിഡന്റ് ഷിനോജ്, പി.സി.സുരാജൻ, ഇ.എ. ജയിംസ് എന്നിവർ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു