കക്കയം ഡാം സൈറ്റിലെ വിശ്രമകേന്ദ്രവും ശുചിമുറിയും എന്നു തുറക്കും?
✍🏻 ജോബി മാത്യു
കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്ത് ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് കക്കയം ഡാം സൈറ്റിൽ മാസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടകനെ കാത്തു കഴിയുന്നു. ടൂറിസം സെന്ററിൽ ഡാം സെക്യൂരിറ്റി, പൊലീസ് ഓഫിസിനു സമീപമാണ് ശുചിമുറിക്കെട്ടിടം പണിതിരിക്കുന്നത്.
കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ മാത്രമേ ലഭിക്കാനുള്ളൂ. അപേക്ഷ നൽകിയാൽ ഉടൻ തന്നെ വൈദ്യുതി കണക്ഷൻ ലഭിക്കും. ഹൈഡൽ ടൂറിസം സെന്ററിൽ നിലവിലെ താൽക്കാലിക ശുചിമുറി അസൗകര്യങ്ങളിലാണു പ്രവർത്തിക്കുന്നത്. അറ്റ - കുറ്റപ്പണി നടത്താത്തതും പ്രശ്നമാകുന്നുണ്ട്.
പുതിയ ശുചിമുറി നിർമിച്ചതിനാൽ പഴയ ശുചിമുറിയുടെ അറ്റ കുറ്റപ്പണിക്കു മാത്രം ഫണ്ട് ചെലവഴിച്ചാൽ പാഴാകും.
ഡാം സൈറ്റ് മേഖലയിൽ എത്തുന്ന വിനോദസഞ്ചാരികൾ ശുചിമുറി സൗകര്യം ലഭിക്കാത്ത തിനാൽ ദുരിതം അനുഭവിക്കുവാണ്.
ആവശ്യപ്പെടുന്ന
ടൂറിസ്റ്റുകൾക്കും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്കും ഉപകാരപ്പെടുന്ന ശുചിമുറി ഉടൻ ഉദ്ഘാടനം ചെയ്യാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്

Comments
Post a Comment