കർഷക ദിനാചരണം @കൂരാച്ചുണ്ട്



✍🏿 നിസാം കക്കയം

കൂരാച്ചുണ്ട്: പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച 
കർഷകദിനം വിപുലമായി ആചരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിക്കും.

ചടങ്ങിൽ 2024-25 വർഷത്തിലെ പഞ്ചായത്തിലെ മികച്ച കർഷകൻ, പച്ചക്കറി കർഷകൻ, വനിത കർഷക, എസ്.സി.കർഷക, മുതിർന്ന കർഷകൻ , മുതിർന്ന കർഷക തൊഴിലാളി, മികച്ച ജൈവ കർഷകൻ, മികച്ച വിദ്യാർത്ഥി കർഷക, മികച്ച ക്ഷീര കർഷകർ എന്നിവർക്കു ള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

മികച്ച കർഷകൻ : ശ്രീ ജോൺ പൂക്കുളത്ത് (ശ്രീ. അറക്കൽ ജോസഫ് മെമ്മോറിയൽ അവാർഡ്)

മികച്ച പച്ചക്കറി കർഷകൻ :
ശ്രീ. തോമസ് കുബ്ലാനിക്കൽ ശ്രീ. ഫ്രാൻസിസ് കളപുരക്കൽ മെമ്മോറിയൽ അവാർഡ്)

മികച്ച യുവ കർഷകൻ :
ശ്രീ. ജോസ് മാത്യു മുറിഞ്ഞകല്ലേൽ (ശ്രീ. എൻ.എച്ച് അലി മെമ്മോറിയൽ അവാർഡ്)

മുതിർന്ന കർഷകതൊഴിലാളി : ശ്രീ. കേളപ്പൻ എഴുതുകണ്ടി

മികച്ച വനിത കർഷക :
 ശ്രീമതി മരിയ മാനുവൽ പനക്കവയലിൽ

SC കർഷക :
 ശ്രീമതി ഉഷ കുമാരൻ നെടുങ്ങാശ്ശേരി

മുതിർന്ന കർഷക : ശ്രീമതി ചിന്നമ്മ കൊഴുവനാൽ

മികച്ച ജൈവ കർഷകൻ :
ശ്രീ. ജോണി വർക്കി ആനക്കല്ലുങ്കൽ

മികച്ച വിദ്യാർത്ഥി കർഷകൻ : 
മാസ്റ്റർ ഡിലിൻ ജെയിംസ് പാറയിൽ

മികച്ച ക്ഷീര കർഷകർ:
1. ശ്രീ. ദീപു അബ്രഹാം കിഴക്കേനകത്ത്

2 ശ്രീമതി ഷീല ജേക്കബ് തടത്തിൽ

എന്നിവരാണ് 2023-24 വർഷത്തിലെ ഓരോ വിഭാഗത്തിൽ നിന്നുമുള്ള മികച്ച കർഷകർ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു