റോഡരികിൽ മണ്ണിടിഞ്ഞു; മരം അപകടാവസ്‌ഥയിൽ




 കൂരാച്ചുണ്ട്: പഞ്ചായത്തിൽ ഏഴാം വാർഡിലെ എൻആർഇപി പുത്തേട്ട് കോളനി റോഡരികിൽ മണ്ണിടിഞ്ഞ മേഖലയിൽ മരം അപകട ഭീഷണി. റോഡിന്റെ തു ടക്കഭാഗത്ത് കനത്ത മഴയിൽ പാതയോരം ഇടിഞ്ഞിരുന്നു. മണ്ണിടിച്ചിൽ സംഭവിച്ചതിനോടു ചേർന്നു റോഡിൽ നിന്നും 8 മീറ്ററോളം ഉയരത്തിൽ സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന ആൽമരം പാതയിലേക്ക് വീഴാറായി നിൽക്കുന്നു. സമീപത്ത് വൈദ്യുത ലൈൻ ഉള്ളതും അപകടത്തിനിടയാക്കു മെന്നു പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്ത് റോഡിലെ മണ്ണിടിഞ്ഞ് വീണത് നീക്കം ചെയ്ത്‌ ഗതാഗതം പൂർണമായും പുനഃസ്ഥ‌ാപിച്ചിട്ടില്ല.

✍🏻 ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു