കരിയാത്തുംപാറ, തോണിക്കടവ് മേഖലയിൽ പദ്ധതി തുടങ്ങി.




കൂരാച്ചുണ്ട്: കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്‌റ്റ് മേഖലകളുടെ വികസന പ്രവൃത്തി ആരംഭിച്ചു.

ഈ വർഷം1.11 കോടി രൂപയാണ് ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അനുവദിച്ചത്. വ്യൂ ടവർ പെയിന്റിങ്, കേബിൾ സ്റ്റോൺ പ്രവൃത്തി, ദിശാ ബോർഡ്, കുട്ടികളുടെ പാർക്ക് ഉപകരണങ്ങൾ, പൂന്തോട്ട നവീകരണം, ഓവുചാൽ നിർമാണം എന്നീ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും. പാർക്കിങ് സൗകര്യം ഒരുക്കുന്നതിനായി 14 ലക്ഷം രൂപ അനുവദിച്ചു. ഓവുചാൽ നിർമാണത്തിനു 18 ലക്ഷം രൂപയാണ് നീക്കിവച്ചത്.

ടൂറിസ്റ്റു‌കളുടെ പ്രധാന ആവശ്യമായ ശുചിമുറി ബ്ലോക്ക് കൂടി പദ്ധതിയിൽ നടപ്പാക്കും. ഓണത്തിനു മുൻപ് തന്നെ പണി പൂർത്തീകരിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.

പ്രവൃത്തിയുടെ വിശദമായ പ്രോജക്ട് തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചിട്ടുണ്ട്. ഫുട്പാത്ത് , വ്യൂ പോയിന്റുകൾ, സ്ട്രീറ്റ് ലൈറ്റ്, ശുചിമുറി, റിസർവോയറിലേക്ക് റാംപ് ഉൾപ്പെടെ നടപ്പാക്കും. കുറ്റ്യാടി ജലസേചന പദ്ധതി പേരാമ്പ്ര ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ യു.കെ.ഗിരീഷ് കുമാർ, അസിസ്റ്റ‌ന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ബിജു എന്നിവർ ടൂറിസം മേഖല സന്ദർശിച്ചു.....

✍🏻 ജോബി മാത്യു

സ്വാതന്ത്ര്യദിനാശംസകൾ

വാർത്തകൾ ആദ്യം അറിയാൻ കൂരാച്ചുണ്ട് ന്യൂസിൽ ജോയിൻ ചെയ്യൂ..
 15/08/2024
 Koorachund News
https://chat.whatsapp.com/CmRhEno9vtb1AgdTitkzvo

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു