നോക്കുകുത്തിയായി കൂരാച്ചുണ്ട് ടൗണിലെ ബസ് വെയിറ്റിംഗ് ഷെഡ്




 കൂരാച്ചുണ്ട്: ടൗണിലെ ബാലുശേരി റോഡിൽ ഹൈസ്‌കൂൾ റോഡിന് എതിർവശത്ത് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴി ച്ച് പണികഴിപ്പിച്ച ബസ് വെയിറ്റിംഗ് ഷെഡ് നോക്കുകുത്തിയായതായി പരാതി.

       ഉദ്ഘാടനം ചെയ്‌ത്‌ വർഷം പിന്നിട്ടിട്ടും ഇവിടെ ബസുകൾ ഒന്നും തന്നെ നിർത്തുന്നില്ല. കോഴിക്കോട് നിന്നും വരുന്ന ബസുകൾ നിർത്തുന്നത് ടൗണിൽ തന്നെയാണ്.

വെയിറ്റിംഗ് ഷെഡ് നിർമിച്ച സാഹചര്യത്തിൽ ബസുകൾ ഇവിടെ നിർത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പഞ്ചായത്തും പോലീസും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. കോഴിക്കോട് നിന്നും, പേരാമ്പ്ര കായണ്ണ വഴി വരുന്ന ബസുകൾ ഇവിടെ നിർത്തണമെന്നും ട്രാഫിക് പോലീസ് ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, പി.ടി.തോമസ്, ജോയി പനയ്ക്കവയൽ എന്നിവർ പ്രസംഗിച്ചു.

✍🏻 ജോൺസൺ പൂകമല 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു