കൂരാച്ചുണ്ടിൽ കെഎസ്ആർടിസി ഗ്രാമവണ്ടികൾ അനുവദിക്കണം എന്ന് ആവശ്യം
കൂരാച്ചുണ്ട്: യാത്രാക്ലേശം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കുരാച്ചുണ്ട്-പേരാമ്പ്ര റൂട്ടിൽ കെഎസ്ആർടിസിയുടെ ഗ്രാമ വണ്ടികൾ അനുവദിക്കണമെന്ന് സിപിഐ കുരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
കുരാച്ചുണ്ട് നിന്നും കോഴിക്കോട് റൂട്ടിൽ രാവിലെ അഞ്ച് മുതൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതിനാൽ യാത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല.
എന്നാൽ കുരാച്ചുണ്ടിൽ നിന്നും ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന പേരാമ്പ്ര റൂട്ടിൽ രാവിലെ ഏഴു മണിയുടെ ആദ്യ ബസ് കഴിഞ്ഞാൽ ഈ റൂട്ടിൽ ബസുകൾ വളരെU കുറവാണ്. രണ്ട് കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ ഉണ്ടായിരുന്നു. അതിൽ കായണ്ണ വഴി സർവീസ് നടത്തുന്ന ബസ് കോവിഡിന് ശേഷം സർവീസ് പാടെ നിർത്തി.
ചെമ്പ്ര വഴി കെഎസ്ആർടിസി ബസ് മാത്രമാണിപ്പോൾ ഉള്ളത്. എന്നാൽ വടകര- കൂരാച്ചുണ്ട് ബോർഡ് വച്ച് സർവീസ് നടത്തുന്ന ചില സ്വകാര്യ ബസുക ൾ കൂരാച്ചുണ്ടിലേക്ക് വരാതെ പേരാമ്പ്ര വരെ മാത്രമായി സർവീസ് നടത്തുകയാണ്.
ഈ വിഷയം പേരാമ്പ്ര ജോയിൻ്റ ആർടിഒയെ അറിയിച്ചിട്ടും യാതൊരു നടപടിയുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി. അതേ സമയം സമാന്തര സർവീസുകൾ നടത്തുന്ന വാഹനങ്ങൾ ബസുകൾക്ക് ഭീഷണിയാണ്. കുരാച്ചുണ്ടിൽ നിന്നും നരിനട വഴി പേരാമ്പ്രക്ക് നാമമാത്ര ബസുകൾ സർവീസ് നടത്തിയിരുന്നു. സമാന്തര സർവീസുകൾ കാരണം അവയെല്ലാം ഓട്ടം നിരത്തി. യാത്രാക്ലേശം പരിഹരിക്ക ൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നും യോഗം ആവശ പ്പെട്ടു.
ടി.കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, എം. വിനു ഗോപിനാഥൻ, എം. കുട്ട്യാലി പി.ടി. തോമസ് എന്നിവർ പ്രസഗിച്ചു.

Comments
Post a Comment