കൂരാച്ചുണ്ട് അങ്ങാടിയിൽ എവിടെ പാർക്കുചെയ്യും?

അങ്ങാടിയിലെത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് സ്ഥലമില്ല



✍🏻നിസാം കക്കയം 

 കൂരാച്ചുണ്ട്:പാർക്കിങ് സ്വകാര്യം ഇല്ലാതെ കൂരാച്ചുണ്ട് അങ്ങാടി കുരുക്കിലാകുന്നു. അങ്ങാടി യുടെ പ്രധാനഭാഗങ്ങളിലൊന്നും പാർക്കിങ് സൗകര്യമില്ല.

ഏതെങ്കിലും കടയിൽ കയറാൻ റോഡിൽ നിർത്തണം. ഇത് ഗതാഗതക്കുരുക്കിനും കാരണമാകും. പാർക്കിങ്ങിന് സ്ഥലമില്ലാത്തതുകൊണ്ടുമാത്രം കാറിനുപകരം ഇരുചക്രവാഹനത്തിൽ എത്തുന്നവരുടെ എണ്ണവും പെരുകി. സ്വകാര്യവ്യക്തികൾ ചെറിയ സ്ഥലങ്ങളിൽ നടത്തുന്ന പേ ആൻഡ് പാർക്കിങ്ങും അങ്ങാടിയിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ മതിയാകുന്നില്ല.


 റോഡിൻ്റെ ഇരു വശങ്ങളിലും പാർക്ക് ചെയ്തിട്ടും വാഹനബാഹുല്യം അങ്ങാടിയെ വിർപ്പുമുട്ടിക്കുകയാണ്. റോഡുകളിലെ നോ പാർക്കിങ് കേന്ദ്രങ്ങളിൽ മറ്റു മാർഗമില്ലാതെ ജനങ്ങൾവാഹനം പാർചെയ്യുകയാണ്. ഇവിടെ വാഹനം നിർന്നവർക്ക് പോലീ സിന്റെ പിഴയും ലഭിക്കുന്നുണ്ട്. 



കുപ്പിക്കഴുത്തു പോലെയുള്ള കുരാച്ചുണ്ട് അങ്ങാടിയിലെ റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പുറമേയാണ് വാഹന പാർക്കിങ്ങിനുള്ള സ്ഥലക്കുറവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

ഓണം അടുത്തതോടെ ഇനിയുള്ള ദിവസങ്ങളിൽ അങ്ങാടിയും പരിസരപ്രദേശങ്ങളും കൂടുതൽ തിരക്കിൽപ്പെടും. ഇത് മുന്നിൽക്കണ്ട് കൂരാച്ചുണ്ട് അങ്ങാടിയിലെ ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.


കൂരാച്ചുണ്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾക്ക് ആവശ്യമായ നിശ്ചിതസ്ഥലം ഒഴിവാക്കി സ്വകാര്യവാഹന 
ങ്ങൾക്ക് പാർക്കിങ്ങിന് സൗകരൂം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്. പഞ്ചായത്തിന്റെ പേ ആൻഡ് പാർക്കിങ് സംവിധാനമില്ലാത്തതും സ്ഥലം കണ്ടെത്താൻ സാധിക്കാത്തതും പോരായ്മയാണ്. അങ്ങാടിയിലെ പാർക്കിങ് ഒരു കീറാമുട്ടിയാണെന്ന്  പോലീസും സമ്മതിക്കുന്നു.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു