ശുചിമുറി മാലിന്യം റോഡിൽ തള്ളി



കൂരാച്ചുണ്ട്: ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ എരപ്പാംതോട്ടിൽ പാതയോരത്ത് സാമൂഹിക വിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. കായണ്ണ പഞ്ചായത്തിലെ 6-ാം വാർഡ് മേഖലയിലാണ് തള്ളിയത്. മാലിന്യം ഒഴുകി ജല സ്രോതസ്സുകൾ ഉൾപ്പെടെ മലിനമാകാനും, രോഗങ്ങൾക്ക് ഉൾപ്പെടെ കാരണമാകും. സംഭവത്തിൽ കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെംബർ പി.കെ.ഷിജു കൂരാച്ചുണ്ട് പൊലീസിനും, കായണ്ണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പരാതി നൽകി. പൊലീസ്, ആരോഗ്യ വകുപ്പ്f ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

✍🏻 ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു